ശിവസേന എം.പി രഹസ്യകേന്ദ്രത്തിൽ; ബുധനാഴ്ച പാർലമെൻറിലെത്തും
text_fieldsമുംബൈ: എയർ ഇന്ത്യ ജീവനക്കാരെ ചെരുപ്പൂരി മർദിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്‌വാദ് രഹസ്യകേന്ദ്രത്തിലെന്ന് റിപ്പോർട്ട്. സംഭവത്തിനു ശേഷം രവീന്ദ്ര ഗെയ്ക്വാദ് പൂനെയിലോ മുംബൈയിലോ സ്വന്തം മണ്ഡലമായ ഉസ്മാനാബാദിലോ എത്തിയിട്ടില്ല. അതേസമയം, ബുധനാഴ്ച താൻ പാർലമെൻറിലെത്തുമെന്നാണ് എം.പി ഫോണിലൂടെ മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ അദ്ദേഹം എവിടെയാണെന്ന വിവരം വ്യക്തമാക്കിയിട്ടില്ല. സംഭവത്തെ തുടർന്ന് വിമാനയാത്ര വിലക്കിയ എയർ ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, വിമാനക്കമ്പനിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് കൊടുക്കുമെന്ന് ശിവസേന വ്യക്തമാക്കി. എയർ ഇന്ത്യയുടെ നടപടിക്കെതിരെ ഗെയ്ക്‌വാദിന്റെ മണ്ഡലമായ ഉസ്മാനാബാദില്‍ ശിവസേന ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എം.പിക്ക് പിന്തുണയുമായി പ്രവര്‍ത്തകര്‍ ഒമേര്‍ഗയില്‍ ബൈക്ക് റാലിയും സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജരെ രവീന്ദ്ര ഗെയിക്വാദ് ചെരുപ്പൂരി മര്‍ദിച്ചത്. വിമാനയാത്രയില്‍ ബിസിനസ് ക്ലാസിനു പകരം എക്ണോമി ക്ലാസില്‍ ഇരുത്തിയതിനെ തുടർന്നാണ് എം.പി അപമര്യാദയായി പെരുമാറുകയും ജീവനക്കാരനെ മർദിക്കുകയും ചെയ്തത്.
തുടര്‍ന്ന് എം.പിക്കെതിരെ വധശ്രമത്തിന് കേസെടുക്കയും എഫ്.ഐ.എ അംഗത്വത്തിലുള്ള വിമാന സര്‍വീസുകളില്‍ നിന്നും അദ്ദേഹത്തെ വിലക്കുകയും ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.