Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ സാഹചര്യം മോശമായേക്കാം; നാല്​ സംസ്​ഥാനങ്ങളോട്​ റിപ്പോർട്ട്​ ആവശ്യപ്പെട്ട്​ സുപ്രീംകോടതി
cancel
Homechevron_rightNewschevron_rightIndiachevron_right'കോവിഡ്​ സാഹചര്യം...

'കോവിഡ്​ സാഹചര്യം മോശമായേക്കാം'; നാല്​ സംസ്​ഥാനങ്ങളോട്​ റിപ്പോർട്ട്​ ആവശ്യപ്പെട്ട്​ സുപ്രീംകോടതി

text_fields
bookmark_border

ന്യൂഡൽഹി: സംസ്​ഥാനങ്ങൾ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിച്ചേക്കാമെന്ന്​ സുപ്രീംകോടതിയുടെ നിരീക്ഷണം. ഡൽഹി, ഗുജറാത്ത്​, മഹാരാഷ്​ട്ര, അസം എന്നിവിടങ്ങളിൽ കോവിഡ്​ കേസുകൾ വർധിച്ചതിനെ തുടർന്ന്​ നാലു സംസ്​ഥാനങ്ങളോടും രണ്ടു ദിവസത്തിനകം റിപ്പോർട്ട്​ നൽകാനും സുപ്രീം​േകാടതി നിർദേശിച്ചു.

'ഈ മാസത്തോടെ കേവിഡ്​ കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ്​ വിവരം. എല്ലാ സംസ്​ഥാനങ്ങളിലെയും നിലവിലെ സ്​ഥിതി സംബന്ധിച്ച്​ റിപ്പോർട്ട്​ വേണം. സംസ്​ഥാനങ്ങൾ കാര്യക്ഷമമല്ലെങ്കിൽ ഡിസംബറിൽ മോശം കാര്യങ്ങൾ സംഭവിച്ചേക്കാം' -സുപ്രീംകോടതി പറഞ്ഞു.

ഡൽഹി, ഗുജറാത്ത്​, മഹാരാഷ്​ട്ര, അസം എന്നീ സംസ്​ഥാനങ്ങളിലെ നിലവിലെ സ്​ഥിതി റിപ്പോർട്ടാണ്​ കോടതി ആവശ്യ​െപ്പട്ടിരിക്കുന്നത്​. നവംബർ 27ന്​ കേസ്​ വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

ഡൽഹിയിലെ സ്​ഥിതി അതീവ ഗുരുതരമാണെന്ന്​ ജസ്​റ്റിസുമാരായ​ അശോക്​ ഭൂഷൺ, ആർ. സുഭാഷ്​ റെഡ്ഡി, എം.പി. ഷാ എന്നിവരടങ്ങിയ ബെഞ്ച്​ നിരീക്ഷിച്ചു. സംസ്​ഥാനത്തെ​ നിലവിലെ സ്​ഥിതിയെന്താണെന്നും എന്തെല്ലാം നടപടികൾ സ്വീകരിച്ചു​വെന്നും ഡൽഹി സർക്കാറിനോട്​ സുപ്രീംകോടതി ചോദിച്ചു. അതേസമയം ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ കോവിഡ്​ പ്രതിരോധ നടപടികൾ സ്വീകരിച്ചകാര്യം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ ഡൽഹി സർക്കാർ നിരവധി കാര്യങ്ങൾക്ക്​ ഉത്തരം പ​റയേണ്ടതുണ്ടെന്ന്​ കോടതി വ്യക്തമാക്കുകയായിരുന്നു.

രാജ്യത്ത്​ കോവിഡ്​ രൂക്ഷമായി ബാധിച്ച ആറാമത്തെ സംസ്ഥാനമാണ്​ ഡൽഹി. 5.29 ലക്ഷം പേർക്ക്​ ഡൽഹിയിൽ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചു.

ഡൽഹിയുടേതിന്​ സമാനമാണ്​ ഗുജറാത്തിലെ കാര്യങ്ങളെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. സംസ്​ഥാന സർക്കാറുകൾ എന്തു നടപടിയാണ്​ സ്വീകരിച്ചതെന്ന്​ കോടതി ചോദിച്ചു. കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഗുജറാത്തിലെ അഹ്​മദാബാദ്​, രാജ്​കോട്ട്​, സൂറത്ത്​, വഡോദര തുടങ്ങിയ പ്രധാന നഗരങ്ങളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virus​Covid 19covid deathsupreme court
News Summary - Situation May Worsen Supreme Court Wants Covid Report From 4 States
Next Story