തമിഴ്നാട്ടിൽ വോട്ടർമാർക്ക് വ്യാപക പണ വിതരണം; അണ്ണാ ഡി.എം.കെ പ്രവർത്തകർ അറസ്റ്റിൽ
text_fieldsചെന്നൈ: വോെട്ടടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ തമിഴ്നാട്ടിൽ വോട്ടർമാർക്ക് പണ വിതരണം വ്യാപകം. ഇതുമായി ബന്ധെപ്പട്ട് നിരവധി അണ്ണാ ഡി.എം.കെ പ്രവർത്തകർ അറസ്റ്റിലായി. വോട്ടർമാർക്ക് പണം നൽകുന്നത് ഫലപ്രദമായി തടയാനാവാതെ തെരഞ്ഞെടുപ്പ് കമീഷൻ നോക്കുകുത്തിയായിരിക്കയാണ്. കൃത്യമായി പരാതികൾ ലഭ്യമാവുന്ന ഇടങ്ങളിൽ മാത്രമാണ് ഇവർ പരിശോധന നടത്തി നടപടിയെടുക്കുന്നത്. അതിനിടെ ഡി.എം.കെ കേന്ദ്രങ്ങളിലെ ആദായനികുതി വകുപ്പിെൻറ പരിശോധന മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു.
ചെന്നൈ സോളിങ്കനല്ലൂർ നിയമസഭ മണ്ഡലത്തിലെ കണ്ണകി നഗറിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തിരുന്ന അണ്ണാ ഡി.എം.കെ പ്രവർത്തകരായ അന്തോണിരാജ്, മാസിലാമണി എന്നിവെര ഡി.എം.കെ പ്രവർത്തകർ ചേർന്ന് കറൻസി സഹിതം പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇവരുടെ പേരിൽ കണ്ണകിനഗർ പൊലീസ് കേസെടുത്തു.
ചെന്നൈ തിരുവള്ളൂർ ജില്ലയിലെ ആവടി നിയമസഭ മണ്ഡലത്തിലെ ഹൗസിങ് കോളനി ഭാഗത്ത് പരസ്യമായി വോട്ടർമാർക്ക് പണം നൽകിയ സരസ്വതി, ഹംസവേണി, പ്രേം എന്നിവരെ അധികൃതർ പിടികൂടി. ഇവരുടെ പക്കൽനിന്ന് 92,000 രൂപ കണ്ടെടുത്തു. ഉപമുഖ്യമന്ത്രി ഒ.പന്നീർശെൽവം മത്സരിക്കുന്ന തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിൽ ഒന്നര ലക്ഷം രൂപയും വോട്ടർ പട്ടികയും അണ്ണാ ഡി.എം.കെ പ്രവർത്തകനായ ചിത്തരഞ്ജെൻറ പക്കൽ നിന്ന് പിടികൂടി.
അതിനിടെ ദിണ്ടിവനം വന്തവാസി റോഡിൽ വാഹന പരിശോധനക്കിടെ കണ്ടെയ്നർ ലോറിയിൽ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 2,380 പ്രഷർ കുക്കറുകൾ പിടികൂടി. ടി.ടി.വി ദിനകരെൻറ അമ്മ മക്കൾ മുന്നേറ്റ കഴകത്തിെൻറ തെരഞ്ഞെടുപ്പ് ചിഹ്നമാണ് കുക്കർ. ഒാരക്കടം എന്ന ഭാഗത്ത് പണം നൽകിയിരുന്ന അണ്ണാ ഡി.എം.കെയുടെ പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു.
കരുണാനിധി കുടുംബവുമായി അടുപ്പമുള്ള സിനിമ നിർമാതാവ് ജയമുരുകെൻറ നന്ദനത്തിലെ വസതിയിലും അനുബന്ധ ഒാഫിസുകളിലും ശനിയാഴ്ച രാവിലെ മുതൽ ആദായനികുതി പരിശോധന നടക്കുന്നുണ്ട്.
ഇൗറോഡ് അന്തിയൂരിൽ അണ്ണാ ഡി.എം.കെ പ്രാദേശിക നേതാക്കളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്കൂളിൽ തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. കോയമ്പത്തൂർ നോർത്ത് മണ്ഡലത്തിൽ വോട്ടർമാർക്ക് പണം കവറിലാക്കി നൽകിയിരുന്ന അണ്ണാ ഡി.എം.കെ പ്രവർത്തകരായ അരവിന്ദ്, വിജേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. 2.45 ലക്ഷം രൂപ കണ്ടെടുത്തു.
പുതുക്കോട്ടയിൽ പളനി ഉൾപ്പെടെ രണ്ട് അണ്ണാ ഡി.എം.കെക്കാർ അര ലക്ഷം രൂപയുടെ കറൻസിയോടെ പിടിയിലായി. വാഹന പരിശോധന ഭയന്ന് മധുരയിൽ കാർ ഉപേക്ഷിച്ച് ഡി.എം.കെ പ്രവർത്തകർ രക്ഷപ്പെട്ടു. കാറിൽനിന്ന് അരലക്ഷം രൂപ കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.