തമിഴ്നാട്ടിൽ പൊതുസ്ഥലത്ത് വിസർജിച്ചതിന് ദലിത് യുവാവിനെ മർദിച്ചു കൊന്നു
text_fieldsചെന്നൈ: പൊതുസ്ഥലത്ത് മലമൂത്ര വിസർജനം നടത്തിയതിെൻറ പേരിൽ ദലിത് യുവാവിനെ ആൾക് കൂട്ടം മർദിച്ചുകൊന്നു. ആദി ദ്രാവിഡ വിഭാഗത്തിൽപ്പെട്ട, െപട്രോൾ പമ്പ് ജീവനക്കാരന ായ വിഴുപ്പുറം എസ് പുതൂർ കാരൈ ഗ്രാമത്തിലെ ആർ. ശക്തിവേലാണ് (24) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വണ്ണിയർ സമുദായാംഗങ്ങളായ ദമ്പതികൾ ഉൾപ്പെടെ ഏഴുപേരെ പൊലീസ് പിടികൂടി.
ഈ മാസം 12ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. യുവാവ് റോഡരികിൽ വിജനമായ സ്ഥലത്ത് വിസർജനം നടത്തിയതു കണ്ട സ്ത്രീ ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു. ദലിതനാണെന്നറിഞ്ഞതോടെ ആളുകൾ ശക്തിവേലിെൻറ കൈകാലുകൾ കൂട്ടിക്കെട്ടി ക്രൂരമായി മർദിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് കൈക്കുഞ്ഞുമായി എത്തിയ ശക്തിവേലിെൻറ സഹോദരി ദൈവാനക്കും മർദനമേറ്റു. ശക്തിവേലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.