തലൈവി കണ്ടെത്തിയ ഏക മരഗതം
text_fieldsതമിഴ് രാഷ്ട്രീയത്തിൽ പെണ്ണെന്നാൽ ജയലളിത തന്നെയായിരുന്നു. അതികായന്മാരായ എം.ജി. ആറിനും കരുണാനിധിക്കുമൊപ്പം നിന്നു പൊരുതിയ പെൺകരുത്ത്. ജയലളിത എന്തായിരുന്നു എ ന്നറിയണമെങ്കിൽ അവരുടെ മരണ ശേഷമുള്ള എ.ഐ.ഡി.എം.കെയുടെ അവസ്ഥ നോക്കിയാൽ മതി.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി എ.ഐ.എ.ഡി.എം.കെ സഖ്യമുണ്ടാക്കിയേക്കും എന്ന സൂ ചന ശക്തമായിരിക്കെയാണ് ജയലളിത ഒറ്റക്ക് പൊരുതിയത്. അന്ന് തമിഴ്നാട് ചരിത്രത്തിൽ ആദ്യമായി ഒരേ പാർട്ടിയിൽ നിന്നുള്ള നാലു വനിതകൾ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വനിത നയിക്കുന്ന പാർട്ടിയിൽനിന്ന് വനിതകൾക്ക് അഭിമാനിക്കാവുന്ന നേട്ടം.
കാഞ്ചിപുരത്തുനിന്ന് കെ. മരഗതം കുമാരവേൽ, തെങ്കാശിയിൽനിന്ന് വാസന്തി മുരുഗേശൻ, തിരുപ്പൂരിൽനിന്ന് വി. സത്യഭാമ, തിരുവണ്ണാമലൈയിൽനിന്ന് ആർ. വനറോജ എന്നിവരാണ് ‘അമ്മ’ത്തണലിൽ പാർലമെൻറിലെത്തിയത്. പട്ടിെൻറ നഗരിയായ കാഞ്ചീപുരത്തുനിന്ന് മത്സരിച്ചു ജയിച്ച 31കാരി കെ. മരഗതമായിരുന്നു ആ തെരഞ്ഞെടുപ്പിൽ താരം. വോട്ടെണ്ണൽ കഴിയുന്നതിന് മുമ്പുതന്നെ എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ മരഗതം വിജയിച്ചതായി പ്രഖ്യാപിച്ച് ഫ്ലക്സുകൾ സ്ഥാപിച്ചു. ഇത് സംഘർഷത്തിനും കാരണമായി. ഡി.എം.കെയുടെ ശെൽവം ജിയെയാണ് പുതുതലമുറക്കാരിയായ മരഗതം പരാജയപ്പെടുത്തിയത്.
തമിഴ്നാടിനെ പ്രതിനിധാനംചെയ്ത് ലോക്സഭയിൽ എത്തുക മാത്രമല്ല, കേന്ദ്രവനിത ശിശുക്ഷേമ മന്ത്രാലയത്തിെൻറ കീഴിലെ ഉപദേശക സമിതി അംഗമായും (കൺസൾട്ടേറ്റിവ് കമ്മിറ്റി), 2014 സെപ്റ്റംബർ മുതൽ സാമൂഹിക നീതി- ശാക്തീകരണ സമിതി അംഗമായും മരഗതം പ്രവർത്തിച്ചു. 39 സീറ്റുള്ള തമിഴ്നാട്ടിൽനിന്ന് നാലുപേർ ലോക്സഭയിലെത്തിയപ്പോൾ 20 മണ്ഡലങ്ങളുള്ള കേരളത്തിൽ നിന്ന് ഒരൊറ്റ വനിതയാണ് അവിടെ എത്തിയത്.
എന്നാൽ, തലൈവിയില്ലാത്ത എ.ഐ.എ.ഡി.എം.കെ നാഥനില്ലാ കളരിയാണിപ്പോൾ. പാർട്ടിയെ നയിക്കുന്ന പുരുഷാരത്തിന് ഒറ്റക്കു മത്സരിക്കാൻ ധൈര്യം പോരാ. ബി.ജെ.പി, പി.എം.കെ, ഡി.എം.ഡി.കെ എന്നിവരുമായി സഖ്യം ചേർന്നാണ് എ.ഐ.എ.ഡി.എം.കെ ഇത്തവണ മത്സരിക്കുന്നത്. സീറ്റ് പങ്കിടലും സ്ഥാനാർഥി നിർണയവും കഴിഞ്ഞപ്പോൾ എ.ഐ.എ.ഡി.എം.കെ പട്ടികയിലുള്ള ഏക വനിത കെ. മരഗതം കുമാരവേൽ മാത്രം. സംവരണ സീറ്റ് ആയതുകൊണ്ടായിരിക്കാം മരഗതത്തിന് തെൻറ സ്വന്തം മണ്ഡലത്തിൽ വീണ്ടും ജനവിധി തേടാൻ ഭാഗ്യമുണ്ട്. മടിപ്പാക്കം സ്വദേശിയായ മരഗതത്തിെൻറ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളും യുവനേതാവെന്ന പരിഗണനയും ഇത്തവണയും അവരെ ലോക്സഭയിെലത്തിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.