പലായനം തുടരുന്നു; ആശ്വാസമേകി കർഷക സമരക്കാർ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണം വിട്ട് അതിഗുരുതരാവസ്ഥയിെലത്തിയതോടെ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് ഭയന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നത് തുടരുന്നു. ഡൽഹി, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും വൻതോതിലാണ് തൊഴിലാളികൾ കിട്ടിയ വാഹനത്തിൽ കയറി നാട്ടിലേക്ക് തിരിക്കുന്നത്. ഡൽഹി ആനന്ദ്വിഹാറിലെ ഇൻറർ സ്റ്റേറ്റ് ബസ് ടെർമിനലിൽ കഴിഞ്ഞ ദിവസങ്ങളിൽ തൊഴിലാളികൾ നിറഞ്ഞു കവിഞ്ഞു.
ഡൽഹിയിൽനിന്നും ഉത്തർപ്രദേശിലേക്കുള്ള ബസുകൾ കുത്തിനിറച്ചാണ് സർവിസ് നടത്തുന്നത്. തിങ്കളാഴ്ച സർവിസ് നടത്തിയ 1,187 ബസുകൾ നിറഞ്ഞതോടെ അധികമായി 797 ബസുകൾ കൂടി അനുവദിച്ചതായി ഉത്തർപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ വ്യക്തമാക്കി.
അതിനിടെ, ഡൽഹിയിൽനിന്നും ലോറികളിലും മറ്റും നാട്ടിലേക്ക് പലായനം ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസവുമായി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ. തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും അടക്കമുള്ള സൗകര്യങ്ങൾ കർഷക സമരക്കാർ ഒരുക്കിനൽകുന്നുണ്ട്. െതാഴിലാളികൾ വീട്ടിലേക്ക് മടങ്ങുന്നതിനുപകരം കർഷക സമരത്തോടൊപ്പം ചേരണമെന്ന് സംയുക്ത കർഷക സമിതി അഭ്യർഥിച്ചു.
ഭക്ഷണവും താമസവും അടക്കമുള്ള എല്ലാ സംവിധാനങ്ങളും കർഷകരും മറ്റു സാമൂഹിക സംഘടനകളും ഒരുക്കി നൽകുമെന്നും സമിതി വ്യക്തമാക്കി. അതേസമയം, േകാവിഡ് മഹാമാരിയുടെ പേരിൽ ശഹീൻബാഗ് സമരത്തെ അടിച്ചമർത്തിയത് ആവർത്തിക്കാതിരിക്കാൻ കർഷക സമര സമിതി മുൻകരുതലുകൾ എടുക്കുന്നുണ്ട്.
വിളവെടുപ്പിന് നാട്ടിലേക്ക് മടങ്ങിയവരോട് തിരിച്ച് സമരവേദിയിെലത്താൻ കിസാൻ മോർച്ച നിർദേശം നൽകി. സമരവേദിയിൽനിന്നും കർഷകരെ ബലംപ്രയോഗിച്ച് നീക്കം ചെയ്താൽ പ്രതികരിക്കുമെന്ന് ഹരിയാനയിലെ ഖാപ് പഞ്ചായത്തുകൾ സർക്കാറിന് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.