അടിസ്ഥാനരഹിതമായ ആരോപണം; കാഴ്ചയില്ലാത്തവർ പോലും ഇതൊന്നും വിശ്വസിക്കില്ല -സച്ചിൻ പൈലറ്റിനെതിരായ ഗെഹ്ലോട്ടിന്റെ വാദം തള്ളി ബി.ജെ.പി
text_fieldsപാലി: സച്ചിൻ പൈലറ്റിനെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉന്നയിച്ച ആരോപണങ്ങൾ തള്ളി ബി.ജെ.പി. ബി.ജെ.പിയുമായി ചേർന്ന് സച്ചിൻ പൈലറ്റ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ഗെഹ്‍ലോട്ട് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്. സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി എം.എൽ.എമാർക്ക് 10 കോടി രൂപ നൽകിയെന്നും പറയുകയുണ്ടായി.
"ഒരടിസ്ഥാനവുമില്ലാത്ത രാഷ്ട്രീയ ആരോപണങ്ങളാണിത്. കാഴ്ച ശക്തിയില്ലാത്തവർ പോലും ഇത് കേട്ടാൽ അംഗീകരിക്കില്ല. അശോക് ഗെഹ്ലോട്ട് അദ്ദേഹത്തിന്റെ ഇച്ഛാഭംഗം പറഞ്ഞുതീർത്തതാണ്. സച്ചിൻ പൈലറ്റിനെ കൂട്ടുപിടിച്ച് രാജസ്ഥാനിൽ ബി.ജെ.പി ഒന്നും ചെയ്തിട്ടില്ല.''-രാജസ്ഥാനിലെ ബി.ജെ.പി നേതാവ് സതീഷ് പൂനിയ പറഞ്ഞു. ഗെഹ്ലോട്ട് എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖം കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു പൂനിയ. മുഖം രക്ഷിക്കാനുള്ള ശ്രമം നടത്തുകയാണ് ഗെഹ്ലോട്ട്. ബി.ജെ.പി നേതാക്കൾ എന്തിനാണ് അവരുടെ എം.എൽ.എമാരെ കാണുന്നതെന്നും പൂനിയ ചോദിച്ചു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ പൈലറ്റിനൊപ്പം ചേർന്നിട്ടില്ലെന്നും ബി.ജെ.പി നേതാവ് ആവർത്തിച്ചു.
ജനങ്ങളെ വിശ്വസിപ്പിക്കാൻ ഗെഹ്ലോട്ട് എന്തൊക്കെ നുണകളാണ് പറയുന്നത്. 19 എം.എൽ.മാരുമായി ഡൽഹിയിലെ റിസോർട്ടിൽ കാമ്പ് ചെയ്ത് സർക്കാരിനെതിരെ കലാപം നടത്തിയെന്നായിരുന്നു ഗെഹ്ലോട്ടിന്റെ ആരോപണം. ഡൽഹിയിൽ വെച്ച് സച്ചിൻ പൈലറ്റ് രണ്ട് മുതിർന്ന മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയെന്നും ഗെഹ്ലോട്ട് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.