'എന്‍റെ മുന്നിൽവെച്ച് അവർ കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തു. എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല' -കണ്ണീർക്കടലായി ഒരമ്മ
text_fieldsന്യൂഡൽഹി: ബിഹാറിലായിരുന്നപ്പോൾ പണവും ജോലിയും മാത്രമേ ഇല്ലാതിരുന്നുള്ളൂ, എങ്കിലും സന്തോഷം ആ അമ്മക്കും മക്കൾക്കുമൊപ്പമുണ്ടായിരുന്നു. നാലു മക്കളെയും കൂട്ടി 35കാരിയായ അമ്മ ഹരിയാനയിലെ സോനിപത്തിലേക്ക് പോരുേമ്പാൾ സന്തോഷത്തിനൊപ്പം ജോലിയും മെച്ചപ്പെട്ട ജീവിതവുമായിരുന്നു അവരുടെ സ്വപ്നം. എന്നാൽ, അവരെ കാത്തിരുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ദുരന്തമായിരുന്നു. രണ്ടു പെൺമക്കളെയും ഒറ്റരാത്രികൊണ്ട് അവർക്ക് നഷ്ടമായി. തൊട്ടടുത്ത മുറിയിലെ താമസക്കാരായ നാലുപേർ കുട്ടികളെ ബലാത്സംഗം ചെയ്തശേഷം കീടനാശിനി നൽകി കൊലപ്പെടുത്തുകയായിരുന്നു.
കൈയിലുള്ളതെല്ലാം വാരിപ്പെറുക്കി ഹരിയാനയിലേക്ക് പോരുേമ്പാൾ രണ്ടു പെൺമക്കളും രണ്ട് ആൺമക്കളുമായിരുന്നു 35കാരിയുടെ സമ്പാദ്യം. സോനിപത്തിൽ ഒറ്റമുറി വീട് വാടകക്കെടുത്ത് താമസിച്ചു. 15ഉം 11ഉം വയസ് പ്രായമുള്ള പെൺകുഞ്ഞുങ്ങൾ വയലിലും 18ഉം 14ഉം വയസുളള ആൺമക്കൾ മാതാവിനൊപ്പം നിർമാണ തൊഴിലിലും ഏർപ്പെട്ടു.
ആഗസ്റ്റ് അഞ്ചിന് രാത്രി പതിവുപോലെ ആൺമക്കൾ രണ്ടും ടെറസിന് മുകളിൽ ഉറങ്ങാനായി പോയി. പെൺകുട്ടികൾ അമ്മക്കൊപ്പം മുറിയിലും. രാത്രി ഒരുമണിയോടെ തൊട്ടടുത്ത മുറിയിലെ നാലു യുവാക്കൾ ഇവരുടെ മുറിയിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. പെൺകുട്ടികളെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. അമ്മയെ ബലമായി പിടിച്ച് മുറിയുടെ മൂലയിലാക്കുകയും തടഞ്ഞുവെക്കുകയും ചെയ്തു. കൂട്ടബലാത്സംഗത്തിന് ശേഷം രണ്ടു കുഞ്ഞുങ്ങൾക്കും അവർ കീടനാശിനി നൽകി. തൊട്ടടുത്ത ദിവസം രണ്ടുപേരും മരിക്കുകയും ചെയ്തു.
'അവർ എന്‍റെ കുഞ്ഞുങ്ങളെ ചെയ്തത് എങ്ങനെ മറക്കും? എന്നെയും കുഞ്ഞുങ്ങളെയും കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തി. ഞങ്ങളോട് ശബ്ദമുണ്ടാക്കരുതെന്ന് ആജ്ഞാപിച്ചു. ഒരാൾ എന്നെ മുറിയുടെ മൂലയിൽ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. മറ്റുള്ളവർ കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തു. അവർ ഉറക്കെ കരയുന്നുണ്ടായിരുന്നു, എന്നാൽ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ നിസഹായയായിരുന്നു'-35കാരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
അവരുടെ കൈയിൽ കീടനാശിനി ഉണ്ടായിരുന്നു. ബലാത്സംഗത്തിന് ശേഷം അവർ അവ കുഞ്ഞുങ്ങൾക്ക് നൽകി. സംഭവം പുറത്തുപറഞ്ഞാൽ അഞ്ചുപേരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അവരുടെ മടക്കം. പിറ്റേദിവസം ഇരുവർക്കും സുഖമില്ലാതായതോടെ പാമ്പ് കടിയേറ്റതാകുമെന്ന് അമ്മ എല്ലാവരോടും പറയുകയായിരുന്നു.
'അമ്മ ഞങ്ങളോട് എല്ലാം തുറന്നുപറയുമെന്ന് കരുതിയിരുന്നു. എന്നാൽ, അന്ന് രാത്രി അമ്മ കരയുകയായിരുന്നു. കാര്യം തിരക്കിയെങ്കിലും ഒരക്ഷരം ഞങ്ങളോട് പറഞ്ഞില്ല. രാവിലെ സഹോദരിമാർ തലവേദനയെടുക്കുന്നുവെന്ന് പറഞ്ഞു. പിന്നീട് ഛർദിക്കുകയും ചെയ്തു. വീണ്ടും അമ്മയോട് കാര്യം ചോദിച്ചെങ്കിലും ഒരക്ഷരം മിണ്ടിയില്ല' -മൂത്തമകൻ പറഞ്ഞു.
കുട്ടികൾക്ക് സുഖമില്ലാതായതോടെ 12 കിലോമീറ്റർ അകെല ഡൽഹിയിലെ ആശുപത്രിയിൽ ഇരുവരെയും എത്തിച്ചു. എന്നാൽ വഴിമേധ്യ ഒരാളും ചികിത്സക്കിടെ മറ്റൊരാളും മരിക്കുകയായിരുന്നു.
'എന്താണ് സംഭവിച്ചതെന്ന് പറയാൻ ആ അമ്മ തയാറായിരുന്നില്ല. ഡോക്ടർമാർ കുട്ടികളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പറഞ്ഞതോടെ ഞങ്ങൾ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ തന്‍റെ രണ്ടു മക്കളെയും തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവർ ബലാത്സംഗം ചെയ്ത വിവരം വെളിെപ്പടുത്തുകയായിരുന്നു' -എസ്.എച്ച്.ഒ രവികുമാർ പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടികൾ ബലാത്സംഗത്തിന് ഇരയായതായും ശരീരത്തിൽ കീടനാശിനിയുടെ അംശമുള്ളതായും കണ്ടെത്തി. തുടർന്ന് പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ നാലുപേർ അറസ്റ്റിലാകുകയും ചെയ്തു. 22നും 25നും ഇടയിൽ പ്രായമായവരാണ് പ്രതികൾ. ഇവരുടെ മുറിയിൽനിന്ന് കീടനാശിനി കുപ്പിയും പൊലീസ് കണ്ടെടുത്തു.
10 വർഷം മുമ്പ് 35കാരിയുടെ ഭർത്താവ് മരിച്ചിരുന്നു. ഇതോടെ പലയിടത്തും കൂലിപ്പണിയെടുത്താണ് ഇവർ മക്കളെ വളർത്തിയിരുന്നത്. നല്ല ജോലിക്കായി ഇവർ ബിഹാറിൽനിന്ന് ഹരിയാനയിലെത്തുകയായിരുന്നു.
തൊട്ടടുത്ത മുറിയിൽ താമസിച്ചിട്ടും ഇവരുമായി കുടുംബം സംസാരിക്കുകപോലും ചെയ്തിരുന്നില്ല. സംഭവത്തിന് ശേഷം ബന്ധുക്കൾ േപാലും തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.