ഡൽഹിയിൽ കോവിഡിൻെറ മൂന്നാം തരംഗമെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ കോവിഡിൻെറ മൂന്നാം വ്യാപനമുണ്ടായെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യതലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തുന്നതിനിടെയാണ് കെജ്രിവാളിൻെറ പ്രതികരണം.
ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഇത് മൂന്നാം വ്യാപനമാണെന്നാണ് ഞങ്ങൾ കരുതുന്നത്. സ്ഥിതി സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ആശങ്കപ്പെടേണ്ട കാര്യമില്ല. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു.
ഡൽഹിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 6,000 കടന്നിരുന്നു. ചൊവ്വാഴ്ചയാണ് രോഗികളുടെ എണ്ണം വീണ്ടും 6,000 കടന്നത്. കഴിഞ്ഞ അഞ്ച് ദിവസവും 5,000ലധികം കോവിഡ് കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
കോവിഡ് രോഗികൾക്ക് ആവശ്യമായ കിടക്കകൾ ഡൽഹിയിലുണ്ട്. ഐ.സി.യു ബെഡുകളുടേയും വെൻറിലേറ്ററുകളുടേയും ക്ഷാമമാണ് അനുഭവപ്പെടുന്നത്. സ്വകാര്യആശുപത്രികളുമായി ബന്ധപ്പെട്ട് ഇത് പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കെജ്രിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.