'പാകിസ്താൻ നൽകിയ ഭക്ഷണം കഴിക്കുന്നവർ കർഷക സമരത്തിന് എതിര്'
text_fieldsറായ്പൂർ: പാകിസ്താൻ നൽകിയ ഭക്ഷണം കഴിക്കുന്നവർ കർഷക സമരത്തിന് എതിരാണെന്ന് ചത്തീസ്ഗഡ് കോൺഗ്രസ് നേതാവ് ആർ.പി സിങ്. കേന്ദ്രത്തിന്‍റെ കാർഷിക വിരുദ്ധ ബില്ലിനെതിരെ കർഷകർ പ്രഖ്യാപിച്ച ഭാരത ബന്ദിനെ പിന്തുണച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ഇന്ത്യൻ കർഷകരുടെ ഭക്ഷണം കഴിച്ച് വളർന്നവർ അവരുടെ സമരത്തെ പിന്തുണക്കുന്നു. പാകിസ്താൻ നൽകുന്ന ഭക്ഷണം കഴിക്കുന്നവർ കാർഷിക സമരത്തെ എതിർക്കുന്നു'-സിങ് പറഞ്ഞു. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഗലിനെ പിന്തുണച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കർഷക സമരത്തിന് ലഭിച്ച അഭൂതപൂർവമായ പിന്തുണയുടെ ബലത്തിൽ ഭാരത് ബന്ദ് ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളും നിരവധി ട്രേഡ്യൂനിയനുകളും ഒരു പോലെ പിന്തുണ പ്രഖ്യാപിച്ച ബന്ദിനെ കോവിഡ് മാർഗനിർദേശങ്ങൾ കാണിച്ച് നേരിടാൻ കേന്ദ്ര സർക്കാറും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഡൽഹിയിലേക്കുള്ള വിവിധ അതിർത്തികൾ സ്തംഭിപ്പിച്ച് 12ാം ദിവസവും സമരം തുടർന്ന കർഷക സംഘടനകൾ ബുധനാഴ്ച സർക്കാറുമായി നാലാം വട്ട ചർച്ച നടത്താനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.