വളർത്തുനായയെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു; യുവതി ആത്മഹത്യ ചെയ്തു
text_fieldsകോയമ്പത്തൂർ: വളർത്തുനായയെ ഉപേക്ഷിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടതിന്‍റെ മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ സ്വദേശിയായ കവിത എന്ന 24കാരിയാണ് ആത്മഹത്യ ചെയ്തത്.
രണ്ട് വർഷമായി യുവതി സീസർ എന്ന നായയെ വീട്ടിൽ വളർത്തുന്നുണ്ടായിരുന്നു. ബുധനാഴ്ച രാത്രി കനത്ത മഴയും ഇടിയും ഉണ്ടായ സമയത്ത് നായ ഏറെ നേരം കുരച്ചുകൊണ്ടേയിരുന്നു. ഇതേത്തുടർന്ന് അയൽവീട്ടുകാർ യുവതിയുടെ പിതാവിനോട് പരാതിപ്പെട്ടു.
തുടർന്ന്, പിതാവ് കവിതയെ വഴക്ക് പറയുകയും നായയെ ദൂരെയെവിടെയെങ്കിലും ഉപേക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ, കവിത ഇതിന് തയാറായില്ല. നായയെ ഉപേക്ഷിക്കേണ്ടിവരുമെന്ന ഭയത്താൽ യുവതി വ്യാഴാഴ്ച വൈകീട്ടോടെ വീട്ടിനകത്തെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.
മൃതദേഹത്തിൽ നിന്ന് ലഭിച്ച കുറിപ്പിൽ ആത്മഹത്യയുടെ കാരണം വ്യക്തമാക്കിയിട്ടുണ്ട്. നായയെ തുടർന്നും സംരക്ഷിക്കണമെന്ന് കുറിപ്പിൽ വീട്ടുകാരോട് അഭ്യർഥിക്കുന്നുണ്ട്. തന്‍റെ പ്രവൃത്തിക്ക് മാപ്പ് നൽകണമെന്നും എല്ലാ ആഴ്ചയിലും അടുത്തുള്ള ക്ഷേത്രം സന്ദർശിക്കണമെന്നും യുവതി ആത്മഹത്യ കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.