‘മുത്തലാഖ് ബിൽ പുരുഷന്മാരെ ക്രിമിനലുകളാക്കാന്‍’
text_fieldsജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ മുസ്ലിം പുരുഷന്മാരെ ക്രിമിനലുകളായി ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി മാത്രം തയാറാക്കിയതാണ് മുത്തലാഖ് ബില്‍ എന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വനിതവിഭാഗം അധ്യക്ഷ ഡോ. അസ്മ സഹ്റ. മുസ്ലിം ഭര്ത്താക്കന്മാരെ കുറ്റവാളികളാക്കി മൂന്ന് വര്‍ഷം ജയിലിലടച്ച് അവരുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും വഴിയാധാരമാക്കി തെരുവിലിറക്കാനുള്ള ഗൂഢപദ്ധതിയാണിതെന്നും ഡോ. അസ്മ കൂട്ടിച്ചേര്‍ത്തു.
മുത്തലാഖ് ബില്‍ പാസാക്കാനുള്ള മോദി സര്‍ക്കാറിെൻറ നീക്കത്തിനെതിരെ ബുധനാഴ്ച ജയ്പുരില്‍ നടത്തുന്ന ലക്ഷം വനിതകളുടെ റാലിക്കായുള്ള ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുസ്ലിംസ്ത്രീയുടെ വിമോചനമല്ല അടിമത്തവും അധഃപതനവുമാണ് ഈ നിയമം കൊണ്ടുവരുക. ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയാല്‍ പരാതിയുമായി ചെന്ന് അയാളെ മൂന്ന് വര്‍ഷത്തേക്ക് ജയിലിലയക്കണം. അതല്ലെങ്കില്‍ മുത്തലാഖ് ചൊല്ലിയ വിവരം മറച്ചുവെച്ച് തന്നോടൊത്ത് ജീവിക്കാന്‍ ഇഷ്ടമില്ലാത്തയാളുടെ പിറകെ എല്ലാം സഹിച്ച് കഴിഞ്ഞുകൊള്ളണം. രണ്ടായാലും മുസ്ലിംസ്ത്രീയുടെ അധഃപതനത്തിലാണ് ഇത് അവസാനിക്കുക. തലാഖ് ജീവിതം പ്രയാസരഹിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഒരു മാര്‍ഗമാണെന്ന് ഡോ. അസ്മ ഓര്‍മിപ്പിച്ചു. വ്യക്തി നിയമ ബോര്‍ഡ് വനിതവിങ് ബുധനാഴ്ച സംഘടിപ്പിക്കുന്ന റാലിയില്‍ വനിതനേതാക്കളും ഇസ്ലാമിക പണ്ഡിതരും അണിനിരക്കുമെന്ന് അധ്യക്ഷ അറിയിച്ചു.
മുസ്ലിം സമുദായവുമായി കൂടിയാലോചന നടത്തിയില്ലെന്നതില് നിന്നുതന്നെ ഗുണകാംക്ഷയോടെയല്ല നിയമനിര്‍മാണമെന്ന് തെളിഞ്ഞുവെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം ഫാത്തിമ മുസഫര്‍ പറഞ്ഞു. രാജ്യത്തൊട്ടാകെ നടന്ന് ചിലര്‍ 50,000 സ്ത്രീകളുടെ ഒപ്പ് ശേഖരിെച്ചന്നാണ് പറയുന്നത്. ബുധനാഴ്ച ലക്ഷം മുസ്ലിംസ്ത്രീകളെ അണിനിരത്തിയാണ് ജയ്പുരില്‍ ഇതിന് മറുപടി നല്‍കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഇതാവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം യാസ്മിന് ഫാറൂഖിയും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.