പ്രതിഷേധ കൊടുങ്കാറ്റ്: തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനി അടച്ചുപൂട്ടി
text_fieldsചെന്നൈ: പൊലീസ് വെടിവെപ്പിൽ 13പേർ കൊല്ലപ്പെട്ട സംഭവം വൻ ജനകീയ രോഷത്തിന് ഇടയാക്കിയ സാഹചര്യത്തിൽ തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണ ശാല അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു.ഇതേത്തുടർന്ന് തൂത്തുക്കുടി ജില്ല കലക്ടർ സന്ദിപ് നന്ദൂരി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കമ്പനി കെട്ടിടത്തിൽ സർക്കാർ ഉത്തരവ് പതിച്ച് ഗേറ്റിന് ചങ്ങലയിട്ട് പൂട്ടി മുദ്രവെച്ചു.
രണ്ട് ദശാബ്ദക്കാലത്തിലധികം പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങളുന്നയിച്ച് കമ്പനിക്കെതിരായി നടന്ന ജനകീയ സമരത്തിെൻറ വിജയമായായാണ് രാഷ്ട്രീയകക്ഷികളും സാമൂഹിക സംഘടനകളും ഇതിനെ വിലയിരുത്തുന്നത്. പൊതുജനവികാരവും ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങളും കണക്കിലെടുത്താണ് നടപടി. ചൊവ്വാഴ്ച തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷകക്ഷികൾ നടത്താനിരിക്കുന്ന പ്രതിഷേധത്തിെൻറ മുനയൊടിക്കാനും ഭരണകക്ഷിയായ അണ്ണാ.ഡി.എം.കെക്ക് ഇതിലൂടെ സാധ്യമായി.
2013 മാർച്ച് 23ന് സ്റ്റെർലൈറ്റ് വ്യവസായശാലയിൽനിന്ന് വാതകച്ചോർച്ച ഉണ്ടായതിനെ തുടർന്ന് പൊതുജനങ്ങൾക്ക് കണ്ണെരിച്ചിലും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് കമ്പനി അടച്ചുപൂട്ടാനും ൈവദ്യുതിബന്ധം വിേച്ഛദിക്കാനും അന്നത്തെ മുഖ്യമന്ത്രിയായ ജയലളിത മാർച്ച് 29ന് നടപടി സ്വീകരിച്ചിരുന്നതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉത്തരവിൽ വ്യക്തമാക്കി.
ഇതിനെ എതിർത്ത് സ്റ്റെർലൈറ്റ് ദേശീയ ഹരിത ൈട്രബ്യൂണലിൽ നൽകിയ അപ്പീലിൽ അനുകൂലവിധി നേടി. ഇതേതുടർന്ന് ജയലളിത സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. നിലവിൽ ഇൗ കേസ് കോടതിയുടെ പരിഗണനയിലാണ്.ഇൗ നിലയിലാണ് 2018 മാർച്ചിൽ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിെൻറ അനുമതി പുതുക്കണമെന്നാവശ്യപ്പെട്ട് കമ്പനി നൽകിയ അപേക്ഷ നിബന്ധനകൾ പാലിച്ചില്ലെന്ന് പറഞ്ഞ് ഏപ്രിൽ ഒമ്പതിന് നിരാകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.