കോവിഡ് ബാധിച്ച് ബംഗളൂരുവിൽ രണ്ട് മലയാളികൾ മരിച്ചു
text_fieldsബംഗളൂരു: കോവിഡ് ബാധിച്ച് ബംഗളൂരു നഗരത്തിൽ രണ്ട് മലയാളികൾകൂടി മരിച്ചു. പത്തനംതിട്ട സീതത്തോട് കുമ്പളശ്ശേരി സ്വദേശി ഗോപാലകൃഷ്ണെൻറ മകൻ പ്രസന്നകുമാർ (56), തിരൂർ പായ്ക്കാട്ട് സ്വദേശി പി.വി. കരുണാകരൻ (78) എന്നിവരാണ് മരിച്ചത്.
രോഗബാധയെ തുടർന്ന് പ്രസന്നകുമാറിനെ ബംഗളൂരുവിൽ ആശുപത്രികളിൽ പ്രവേശിക്കാനായി മൂന്നുനാലു മണിക്കൂർ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ആംബുലൻസിൽെവച്ചായിരുന്നു മരണം. ഹൊസൂർ റോഡ് യെടവനഹള്ളി ആർ.കെ ടൗൺഷിപ്പിൽ സ്ഥിരതാമസമാക്കിയ പ്രസന്നകുമാർ കർണാടക നായർ സർവീസ് സൊസൈറ്റി ചന്താപുര കരയോഗം സെക്രട്ടറിയാണ്. ഭാര്യ: തങ്കമണി. മക്കൾ: പ്രതീഷ്, പ്രീത. മരുമകൻ: മഹേഷ്.
ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കരുണാകരെൻറ മരണം. കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മന്നം ക്രെഡിറ്റ് കോഒാപറേറ്റീവ് സൊസൈറ്റിയിൽ ദീർഘകാലം സെക്രട്ടറിയായിരുന്നു. ചന്ദ്രലേഔട്ടിലായിരുന്നു താമസം. ഭാര്യ: നീന. മക്കൾ: നീരജ്, മകൾ: നിത്യ. മരുമകൻ: രജോഷ്. സംസ്കാരം കോവിഡ് മാനദണ്ഡ പ്രകാരം ബംഗളൂരുവിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.