Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​​രാഹുൽ ഗാന്ധിക്കെതിരെ...

​​രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസുമായി സവർക്കറുടെ പേരമകൻ

text_fields
bookmark_border
​​രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസുമായി സവർക്കറുടെ പേരമകൻ
cancel

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസുമായി വി.ഡി സവർക്കറുടെ പേരമകൻ. മഹാരാഷ്ട്രയിലാണ് കേസ് നൽകിയത്. സവർക്കറെ കുറിച്ച് രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസ്താവന വ്യാജമാണെന്നാണ് കേസിൽ പറയുന്നത്.

സത്യാകി സവർക്കറുടെ അഭിഭാഷകർ ഐ.പി.സി 499,500 വകുപ്പുകൾ പ്രകാരമാണ് കേസ് നൽകിയത്. കേസ് നൽകിയ വിവരം സ്ഥിരീകരിച്ച സത്യാകി സവർക്കർ. കേസ് നമ്പർ വാങ്ങാൻ ശനിയാഴ്ച അഭിഭാഷകർ കോടതിയിലെത്താൻ പറഞ്ഞുവെന്നും വ്യക്തമാക്കി. തന്റെ അഞ്ചോളം സുഹൃത്തുക്കൾ ചേർന്ന് മുസ്‍ലിം യുവാവിനെ മർദിച്ചപ്പോൾ തനിക്ക് സന്തോഷമുണ്ടായെന്ന് വി.ഡി സവർക്കർ ഒരു പുസ്തകത്തിലെഴുതിയിട്ടുണ്ടെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന തെറ്റാണെന്നാണ് സത്യാകി സവർക്കർ നൽകിയ പരാതിയിൽ പറയുന്നത്.

സവർക്കറുടെ ജീവിതത്തിൽ ഒരിക്കലും അത്തരമൊരു സംഭവമുണ്ടായിട്ടില്ല. അദ്ദേഹം ജനാധിപത്യത്തിലാണ് വിശ്വസിച്ചിരുന്നത്. മുസ്‍ലിംകളോട് ശാസ്ത്രീയമായ രീതി സ്വീകരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സവർക്കറെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന തെറ്റും അദ്ദേഹത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടുമുള്ളതാണെന്ന് സത്യാകി സവർക്കർ വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെ വിഡിയോ തെളിവ് ഉൾപ്പടെ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminal defamation casevd savarkar
News Summary - VD Savarkar's grandson approaches court with criminal defamation complaint against Rahul Gandhi
Next Story