Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Vijay to take a break from acting to focus on politics
cancel
Homechevron_rightNewschevron_rightIndiachevron_rightനടൻ വിജയ് സിനിമയിൽ...

നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നു? തമിഴകത്ത്​ ഊഹാപോഹങ്ങൾ ശക്​തം

text_fields
bookmark_border

ചെന്നൈ: തമിഴ് നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി തമിഴകത്ത്​ പ്രചരണം. 2026 ലെ നിയമസഭ തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്ന്​ ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്​. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന്​ ദളപതി വിജയ്​ ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകയ്പറയുന്നത്.

2024 ദീപാവലി റിലീസ് ആയാണ് വെങ്കട്ട് പ്രഭു ചിത്രം​ പുറത്തിറങ്ങുക. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. പുതിയ വാർത്തകളോട് വിജയോ ആരാധക കൂട്ടായ്മയോ പ്രതികരിച്ചിട്ടില്ല.

വിജയ് നടത്തിയ സമീപകാല പ്രവർത്തനങ്ങളാണ്​ രാഷ്ട്രീയ പ്രവേശന വാർത്തകൾക്ക്​ ശക്​തിപകരുന്നത്​.​ പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ പണം വാങ്ങി വോട്ട് ചെയ്യുന്നതിനെതിരെ വിജയ് സംസാരിച്ചിരുന്നു. ഇത് വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നു എന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. നടൻ മൂന്ന് വർഷത്തേക്ക് അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അടക്കം വിജയ്​യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. വിസികെ നേതാവ് തിരുമാവളവൻ പരസ്യമായി വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് രംഗത്ത് എത്തിയിരുന്നു. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട്​​ സമത്വ മക്കൾ കക്ഷി നേതാവും നടനുമായ ശരത്​കുമാറും പ്രതികരിച്ചിട്ടുണ്ട്​. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ എന്താണ് അഭിപ്രായം എന്നാണ് മാധ്യമങ്ങള്‍ ചോദിച്ചത്. ഇതില്‍ എല്ലാവരും രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നാണ് തന്‍റെ ആഗ്രഹം എന്നാണ് ശരത് കുമാര്‍ പറഞ്ഞത്.

തങ്കളുടെ കക്ഷി വിജയ് ഇത്തരത്തില്‍ വന്നാല്‍ കൂട്ടുകക്ഷിയാകുമോ എന്ന ചോദ്യത്തിന് ഒരു വ്യക്തി രാഷ്ട്രീയത്തിലേക്ക് വരും മുന്‍പ് തന്നെ സഖ്യകക്ഷിയാകുമോ എന്നത് ബാലിശമായ ചോദ്യമാണെന്നായിരുന്നു ശരത്കുമാറിന്‍റെ മറുപടി.

നിലവിൽ ലോകേഷ് കനകരാജിന്റെ ലിയോ ആണ് വിജയ്‌യുടെ ചിത്രീകരണം പൂർത്തിയായ ചിത്രം. ലിയോയ്ക്കായി ഏറെ ആകാംക്ഷയോടെയാണ് സിനിമ പ്രേക്ഷകർ കാത്തിരിക്കുന്നതും.

മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലിയോ. നിലവിൽ ലിയോ അവസാനഘട്ട ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണിപ്പോൾ. കശ്മീർ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഒക്ടോബറിലായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Vijaypolitics
News Summary - Vijay to take a break from acting to focus on politics and 2026 elections: Reports
Next Story