യുപിയിലെ വർഗീയ ലഹളയെ കുറിച്ച െഎ.എ.എസ് കാരെൻറ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിപ്പിച്ചു
text_fieldsലഖ്നൗ: ഉത്തർപ്രദേശിൽ വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വലതുപക്ഷ ഹിന്ദു ഗ്രൂപ്പിനെ കുറിച്ചുള്ള െഎ.എ.എസുകാരൻ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തു. യുപിയിലെ ബറൈലി ജില്ലാ മജിസ്ട്രേറ്റായ രാഘവേന്ദ്ര സിങിനാണ് വിവാദമായതിനെ തുടർന്ന് പോസ്റ്റ് നീക്കം ചെയ്തത്.
സിങിെൻറ പോസ്റ്റിെൻറ ഉള്ളടക്കം ഇതാണ്: ‘‘ഇൗ അടുത്ത് പുതിയ ട്രെൻറ് തുടങ്ങിയിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ പോയി പാകിസ്താനെതിരെ മുദ്രാവാക്യം വിളിക്കുക. എന്തിനാണത് ചെയ്യുന്നത്. അവർ (മുസ്ലിങ്ങൾ) പാകിസ്താനികളാണോ. ബറൈലിയിലെ ഖൈലാം ഗ്രാമത്തിലും സമാന സംഭവം അരങ്ങേറി. മുദ്രാവാക്യത്തിന് പുറമേ കല്ലേറുമുണ്ടായതായും ആക്രമിച്ചവർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
കാസ്ഗഞ്ചിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തിൽ എ.ബി.വി.പി സംഘടിപ്പിച്ച ‘തിരംഗ ബൈക്ക് റാലിക്കിടെയായിരുന്നു വർഗീയ സംഘർഷമുണ്ടായത്. പൊലീസിെൻറ അനുമതിയില്ലാതെ സംഘടിപ്പിച്ച റാലി കാസ്ഗഞ്ചിലെ ഒരു പട്ടണത്തിലെത്തുകയും വഴി മുടങ്ങിയതിനാൽ പ്രദേശവാസികൾ മാറി നിൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇത് നിരസിച്ച് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ വന്ദേ മാതരമെന്ന് പറയാൻ ആവശ്യപ്പെട്ട് കൊണ്ട് യുവാക്കൾ മുദ്രാവാക്യം മുഴക്കുകയുമായിരുന്നു.
ഇതേ തുടർന്നുണ്ടയ സംഘർഷത്തിൽ 22 വയസ്സുകാരനായ കൊമേഴ്സ് വിദ്യാർഥി ചന്ദൻഗുപ്ത കൊല്ലപ്പെട്ടിരുന്നു. ഇതിെൻറ പ്രതികാരമായി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു നൗഷാദ് എന്ന യുവാവിനെ ആക്രമിക്കുകയും, യാത്രക്കാരനായ മുഹമ്മദ് അക്രം എന്നയാളെ വലിച്ച് പുറത്തിട്ട് കണ്ണുകൾ ചൂഴ്ന്നെടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സംഘർഷമുണ്ടായി രണ്ട് ദിവസത്തിന് ശേഷമാണ് രാഘവേന്ദ്ര ഫേസ്ബുക്കിൽ പോസ്റ്റിടുന്നത്.
സിവിൽ സർവീസിൽ ചേരുന്നതിന് മുമ്പ് ആർമിയിലായിരുന്നു രാഘവേന്ദ്ര. കഴിഞ്ഞ വർഷമായിരുന്നു ബറൈലി ജില്ലാ മജിസ്ട്രേറ്റായി ചാർജെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.