രാമക്ഷേത്ര ഫണ്ടിെൻറ പേരിൽ അതിക്രമം: പ്രധാനമന്ത്രി ഇടപെടണമെന്ന് ജമാഅത്തെ ഇസ്ലാമി
text_fieldsന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തിനുള്ള ഫണ്ട് പിരിവിെൻറ പേരിൽ സാമുദായിക വിദ്വേഷം പരത്തുന്ന നടപടി അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ശനിയാഴ്ച ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ അഖിലേന്ത്യ ഉപാധ്യക്ഷൻ എൻജിനീയർ മുഹമ്മദ് സലീം ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ അവതരിപ്പിച്ച ബജറ്റിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച നടപടിയിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
രാമക്ഷേത്ര ഫണ്ട് ശേഖരണത്തിെൻറ മറവിൽ വിദ്വേഷം, ധ്രുവീകരണം, അക്രമം എന്നിവ ആസൂത്രിതമായി സംഘടിപ്പിക്കുകയാണ്. ഇത് മധ്യപ്രദേശിൽ ആരംഭിച്ച് പിന്നീട് യു.പിയിലും ഗുജറാത്തിലും ഇപ്പോൾ പശ്ചിമബംഗാളിലും നടക്കുകയാണ്. നിർബന്ധിത പണപ്പിരിവ് അവസാനിപ്പിക്കണമെന്നും പല പ്രദേശങ്ങളിലും ക്രമസമാധാന പ്രശ്നമായി മാറിയിട്ടുണ്ടെന്നും വ്യക്തമാക്കി പ്രമുഖ വ്യക്തികൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.
പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെയോ ഉപഭോക്താക്കളുടെയോ താൽപര്യത്തിനുള്ളതല്ല. ഈ വിഷയത്തിൽ സർക്കാർ പുലർത്തുന്ന മനോഭാവം ഉപേക്ഷിക്കണം. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.