മധ്യപ്രദേശിൽ വഴിയിലൂടെ നടന്നുപോയ യുവതിയെ കടന്നുപിടിച്ച് പൊലീസ്; അവർ സുഹൃത്തുക്കളെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ
text_fieldsമധ്യപ്രദേശിൽ വഴിയിലൂടെ നടന്നുപോയ യുവതിയോട് അപമര്യാദയായി പെരുമാറി പൊലീസുകാരൻ. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പുഷ്പേന്ദ്ര എന്ന പൊലീസ് കോൺസ്റ്റബിൾ ആണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്.
കോൺസ്റ്റബിൾ ബൈക്കിൽ ഇരുന്ന് സമീപത്തുകൂടി പോയ യുവതിയെ ബൈക്കിലേക്ക് വലിച്ചിടുന്നത് ദൃശ്യത്തിൽ കാണാം. സ്ത്രീ ചെറുത്തുനിൽക്കുന്നതും പൊലീസുകാരനിൽനിന്ന് അകന്നുപോകുന്നതും കാണാം. തുടർന്ന് യുവതി പുഷ്പേന്ദ്രയുടെ കൈകൾ പിടിച്ചുകുലുക്കി നടന്നുപോകുന്നതും കാണാം. പിന്നെയും കോൺസ്റ്റബിൾ യുവതിയെ പിന്തുടർന്നു. വീഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വീഡിയോയിൽ കാണുന്ന പെൺകുട്ടി കോഹെ ഫിസ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പുഷ്പേന്ദ്രയുടെ സുഹൃത്താണെന്ന് ആജ് തക് ചാനലിനോട് സംസാരിച്ച അഡീഷനൽ ഡി.സി.പി രാം സ്നേഹി മിശ്ര പറഞ്ഞു.
“രാത്രി ഹനുമാൻഗഞ്ച് ഭാഗത്തിലൂടെ പുഷ്പേന്ദ്ര കടന്നുപോകുമ്പോൾ, വഴിയിൽ തന്റെ പെൺസുഹൃത്തിനെ കണ്ടു. സുഹൃത്ത് മദ്യപിച്ചിരുന്നെന്നും ശരിയായ രീതിയിൽ നടക്കാൻ സാധിക്കുന്നില്ലെന്നും കോൺസ്റ്റബിൾ പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഭയന്ന് അവളെ വീട്ടിൽ ഇറക്കിവിടാമെന്നും അവൾ സമ്മതിക്കാതെ വന്നപ്പോൾ പിടിച്ച് ബൈക്കിൽ ഇരിക്കാൻ പറഞ്ഞുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
കോൺസ്റ്റബിളിന്റെ ആക്ഷേപകരമായ വീഡിയോ വൈറലായതോടെ, അദ്ദേഹം പൊലീസ് യൂനിഫോമിൽ ആയിരുന്നതിനാൽ വിദമായി അന്വേഷിച്ചു’’ -അഡീഷനൽ ഡി.സി.പി പറഞ്ഞു.‘‘ഭോപ്പാലിൽ ഒരു കോൺസ്റ്റബിൾ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവം ഗൗരവമായി എടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന സ്ത്രീയും കോൺസ്റ്റബിളും സുഹൃത്തുക്കളാണ്. പരാതി നൽകാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ രേഖാമൂലം മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത് പെരുമാറ്റദൂഷ്യമായി കണക്കാക്കി പൊലീസ് സ്‌റ്റേഷനിലെ സേവനത്തിൽ നിന്ന് താൽകാലികമായി ഒഴിവാക്കുകയും കോൺസ്റ്റബിളിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്‌തു” മധ്യപ്രദേശ് പൊലീസ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.