Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘വഖഫിന് ഭരണഘടനയുമായി...

‘വഖഫിന് ഭരണഘടനയുമായി ബന്ധമില്ലെന്ന്’; മോദിയെ ഭരണഘടന പഠിപ്പിക്കുന്നവൻ ആർട്ടിക്കിൾ 26 വായിക്കട്ടെ എന്ന് ഉവൈസി

text_fields
bookmark_border
Asaduddin Owaisi
cancel

ന്യൂഡൽഹി: വഖഫിന് ഭരണഘടനയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നതെന്നും ആരാണ് പ്രധാനമന്ത്രിയെ ഇത് പഠിപ്പിക്കുന്നതെന്നും എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. പ്രധാനമന്ത്രിയെ ഭരണഘടന പഠിപ്പിക്കുന്ന ആൾ ആർട്ടിക്കിൾ 26 വായിക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി ലോക്സഭയിൽ നടന്ന പ്രത്യേക ചർച്ചയിലാണ് മോദി സർക്കാറിനെതിരായ ഉവൈസിയുടെ രൂക്ഷ വിമർശനം.

'മതപരവും ജീവകാരുണ്യവുമായ പ്രവർത്തനങ്ങൾക്കായി സ്ഥാപനം സ്ഥാപിക്കാനും പരിപാലിക്കാനും ആർട്ടിക്കിൾ 26 അവകാശം നൽകുന്നു. ഭരണഘടനയുമായി വഖഫിന് യാതൊരു ബന്ധവുമില്ലെന്നാണ് പ്രധാനമന്ത്രിയെ പഠിപ്പിക്കുന്നത്?. ആരാണ് പ്രധാനമന്ത്രിയെ ഇത് പഠിപ്പിക്കുന്നത്‍?.

പഠിപ്പിക്കുന്നവനോട് ആദ്യം ആർട്ടിക്കിൾ 26 വായിക്കാൻ പറയണം. വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കുകയാണ് ലക്ഷ്യമെന്നും നിങ്ങളുടെ ശക്തി അനുസരിച്ച് അത് തട്ടിയെടുക്കാൻ ശ്രമിക്കുന്നു' -ഉവൈസി ചൂണ്ടിക്കാട്ടി.

'സർക്കാർ സ്ഥാപനങ്ങളിലെ ഞങ്ങളുടെ പെൺകുട്ടികളെ ഹിജാബ് ധരിക്കുന്നതിൽ നിന്ന് തടയുന്നു. ഹരിയാനയിലും രാജസ്ഥാനിലും പശു സംരക്ഷകർക്ക് പൊലീസിന്‍റേതിന് സമാനമായ അധികാരങ്ങൾ നൽകി. ആ അധികാരം ആൾക്കൂട്ട കൊലപാതകത്തിനായി ദുരുപയോഗം ചെയ്യപ്പെട്ടു.

500 വർഷങ്ങൾക്ക് മുമ്പ് ഒരു പള്ളി ഉണ്ടായിരുന്നോ എന്ന് എന്നോട് ചോദിക്കുന്നു. ഞാൻ ഈ പാർലമെന്‍റ് കുഴിച്ച് എന്തെങ്കിലും കണ്ടെത്തിയാൽ അത് എന്‍റേതാകുമോ' - ഉവൈസി ചൂണ്ടിക്കാട്ടി.

ലോക്സഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചിരുന്നു. ഭരണഘടനക്കെതിരായ സവര്‍ക്കറുടെ വാക്കുകള്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആയുധമാക്കി എന്നാണ് രാഹുൽ വിമർശിച്ചത്. മനുസ്മൃതിയാണ് ഭരണഘടനയെന്നു പറഞ്ഞയാളാണ് സവർക്കർ. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നു പറഞ്ഞ ആർ.എസ്.എസ് നേതാക്കളെ ബി.ജെ.പി തള്ളിപ്പറയുമോ എന്നും രാഹുൽ ചോദിച്ചു.

ഇന്നും ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ ശ്രമം. ഏകലവ്യന്‍റെ വിരൽ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യൻ യുവതയുടെ സ്ഥിതി. അദാനിക്ക് അവസരം നൽകിയും ലാറ്ററൽ എൻട്രി അവസരം നൽകിയും രാജ്യത്തെ യുവാക്കൾക്ക് അവസരം ഇല്ലാതാക്കുകയാണ്.

കർഷകരുടെ വിരൽ മുറിക്കുന്നു. ഇന്നത്തെ മുദ്ര വിരൽ നഷ്ടപ്പെട്ട കൈയാണ്. ഭരണഘടനയിൽ എഴുതിവെക്കാത്ത വിഷയങ്ങളാണ് താൻ ഉന്നയിക്കുന്നത്. ഭരണഘടനക്കൊപ്പം നീതി നിഷേധവും ചർച്ച ചെയ്യപ്പെടണമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiAsaduddin OwaisiWaqf
News Summary - Waqf: Whoever teaches Modi the Constitution should read Article 26 - Asaduddin Owaisi
Next Story