ഞങ്ങൾ കുട്ടികൾക്ക് പേനകൾ നൽകുന്നു; അവർ തോക്കുകളും -കെജ്രിവാൾ
text_fieldsന്യൂഡൽഹി: ജാമിഅ മില്ലിയ സർവകലാശാലക്ക് മുന്നിൽ നടന്ന വെടിവെപ്പിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഞങ്ങൾ കുട്ടികൾക്ക് പേനകൾ നൽകുേമ്പാൾ ചിലർ തോക്കുകളാണ് നൽകുന്നതെന്ന് കെജ്രിവാൾ പറഞ്ഞു.
ഞങ്ങളുടെ പാർട്ടി കുട്ടികൾക്ക് പേനകളും കമ്പ്യൂട്ടറുകളും നൽകുന്നു. അവരെ സംരഭകത്വത്തെ കുറിച്ച് സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നു. എന്നാൽ, മറ്റ് ചിലർ കുട്ടികൾക്ക് തോക്കുകൾ നൽകുകയും അവരിൽ വിദ്വേഷം നിറക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജാമിഅ മില്ലിയ വിദ്യാർഥികൾക്ക് നേരെ കഴിഞ്ഞ ദിവസം രാംഭക്ത് ഗോപാൽ എന്നയാൾ വെടിയുതിർത്തിരുന്നു. വെടിവെപ്പിൽ ഒരു വിദ്യാർഥിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെതരെ വ്യാപകം പ്രതിഷേധം ഉയരുന്നതിനിടെയാണ് കെജ്രിവാളിെൻറ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.