ദലിത് മുഖ്യമന്ത്രി: സ്വാഗതം ചെയ്ത് കെ.പി.സി.സി അധ്യക്ഷൻ
text_fieldsബംഗളൂരു: കർണാടകയിൽ ദലിത് നേതാവിനെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കുന്നതിനെ സ്വാഗതം ചെയ്ത് കെ.പി.സി.സി അധ്യക്ഷൻ ജി. പരമേശ്വര. കോൺഗ്രസ് പാർട്ടി ദലിത് നേതാവിനെ മുഖ്യമന്ത്രിയാക്കിയാൽ, അതിനെ പിന്തുണക്കുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലെ കോൺഗ്രസ് നേതാക്കളിൽ മല്ലികാർജുന ഖാർഗെയും ജി. പരമേശ്വരനുമാണ് ഏറ്റവും ശക്തരായ ദലിത് നേതാക്കൾ.
ദലിത് നേതാവിനെ മുഖ്യമന്ത്രിയാക്കുകയാണെങ്കിൽ അത് അംഗീകരിക്കുമെന്ന് ജി. പരമേശ്വര വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് സർക്കാർ രൂപവത്കരിക്കുമെന്നും കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നിപ്പില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്കുനേരെ വ്യക്തിപരമായി അധിക്ഷേപം നടത്തിയ ബി.ജെ.പി കനത്ത വിലനൽകേണ്ടിവരും.
2008-13 ബി.ജെ.പി. ഭരിച്ചപ്പോൾ ബംഗളൂരു നഗരത്തിൽ ഒരു വികസനവും അവർ നടപ്പാക്കിയില്ല. എന്നാൽ, കോൺഗ്രസ് ഭരണത്തിനുകീഴിൽ ബംഗളൂരു ശക്തമായ നഗരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.