ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയിൽ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ശ്വാസതടസ്സത്തെ തുട ർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് അലിപോര ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
75കാരനായ ബുദ്ധദേവ് ദീർഘകാലമായി ശ്വാസകോശ രോഗത്തിന് ചികിൽസയിലാണ്. ബുദ്ധദേവിൻെറ രക്തസമ്മർദ്ദം താഴുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രിയിലെത്തി അദ്ദേഹത്തിൻെറ ആരോഗ്യവിവരങ്ങൾ ആശുപത്രി അധികൃതരോട് ചോദിച്ചറിഞ്ഞു.
ബുദ്ധദേവ് ഭട്ടാചാര്യയുടെ ചികിൽസ നടത്തുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നേരത്തെ അസുഖബാധിതനായതിനെ തുടർന്ന് പബംഗാൾ ഗവർണർ ജഗ്ദീപ് ധാൻകർ അദ്ദേഹത്തെ വസതിയിലെത്തി സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.