ആ ചീറ്റക്കുഞ്ഞുങ്ങളെ കൊന്നതാര്? അമ്മപ്പുലിയാവാനാണ് സാധ്യതയെന്ന് വിദഗ്ധർ
text_fieldsഭോപാൽ (മധ്യപ്രദേശ്): ഭോപാലിലെ കുനോ നാഷനൽ പാർക്കിൽ ചീറ്റക്കുഞ്ഞുങ്ങളെ കൊന്നതാര് എന്ന ചോദ്യത്തിന് ഉത്തരമാകുന്നു.
അമ്മപ്പുലി തന്നെയാകാം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് വിദഗ്ധർ പറയുന്നു. കുനോ നാഷനൽ പാർക്കിലാണ് പുള്ളിപ്പുലിക്കുഞ്ഞുങ്ങളെ ചത്തനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അമ്മപ്പുലിക്ക് കുഞ്ഞുങ്ങൾ പിറന്നത്. എന്നാൽ വ്യാഴാഴ്ച രാവിലെയും കുഞ്ഞുങ്ങളും അമ്മയും പുറത്തു വരാത്തത് ശ്രദ്ധയിൽപെട്ട വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ രണ്ടു പുലിക്കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഒന്നിന്റെ ശരീരം തലയറുത്ത നിലയിലും മറ്റേത് ശരീരം കീറി മുറിച്ച നിലയിലുമായിരുന്നു.
പരിശോധനയിൽ പുറമേനിന്ന് മൃഗങ്ങളോ മറ്റോ ഗുഹക്കുള്ളിൽ അതിക്രമിച്ചു കയറിയ ലക്ഷണങ്ങൾ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുള്ളിപ്പുലി താമസിച്ചിരുന്നയിടത്ത് പരിശോധന നടത്തിയപ്പോൾ മറ്റ് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളൊന്നും കണ്ടെത്തിയില്ല. രണ്ട് പുള്ളിപ്പുലികുഞ്ഞുങ്ങളുടെയും ശരീരത്തിൽ നിന്ന് എടുത്ത സാമ്പിളുകൾ വിശദമായ വിശകലനത്തിനായി അയച്ചിട്ടുണ്ട്.
അമ്മപ്പുലി ആശയക്കുഴപ്പത്തിന്റെ ഭാഗമായി സ്വന്തം കുഞ്ഞുങ്ങളെ കടിച്ചുകീറുന്ന സ്വഭാവം കാണിക്കാറുള്ളതായി പ്രമുഖ ചീറ്റച്ചുലി വിദഗ്ധയായ ലോറിബേക്കർ പറയുന്നു. പ്രോജക്റ്റ് ചീറ്റയുടെ ഭാഗമായി 2022 ലും 2023 ലും നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും 20 ആഫ്രിക്കൻ ചീറ്റകളെ കുനോ പാർക്കിൽ എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.