ട്വിറ്ററിൽ രാഷ്ട്രീയ സഖ്യമുണ്ടാവില്ല; രാഹുലിനെ വിമർശിച്ച് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ട്വിറ്ററിൽ രാഷ്ട്രീയസഖ്യമുണ്ടാക്കാൻ സാധിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാ ൾ. എ.എ.പിയുമായി സഖ്യമുണ്ടാക്കണമെന്ന് ട്വിറ്ററിലൂടെ പറയുന്ന രാഹുൽ ഗാന്ധിക്ക് യഥാർത്ഥത്തിൽ അതിന് താൽപര്യമി ല്ലെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കെജ്രിവാൾ രംഗത്തെത്തിയത്.
ഡൽഹി, ഹരിയാന, പഞ്ചാബ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ സഖ്യമുണ്ടാക്കണമെന്ന് ആം ആദ്മി ആവശ്യപ്പെട്ടിരുന്നതായി കെജ്രിവാൾ വ്യക്തമാക്കി. രാഹുൽ ഗാന്ധിയാണ് സഖ്യത്തിന് തുരങ്കം വെച്ചത്. ഡൽഹിയിൽ നാല് സീറ്റ് തരാമെന്ന് ട്വിറ്ററിലൂടെ മാത്രമാണ് രാഹുൽ അറിയിച്ചത്. ചരിത്രത്തിൽ ഇതുവരെ ട്വിറ്ററിൽ ഒരു രാഷ്ട്രീയസഖ്യമുണ്ടായിട്ടില്ലെന്ന് കെജ്രിവാൾ പരിഹസിച്ചു.
ചർച്ചകളിലൂടെയാണ് രാഷ്ട്രീയസഖ്യമുണ്ടാക്കേണ്ടത്, അല്ലാതെ ട്വീറ്റുകളിലൂടെയല്ല. ഗോവയിലും പഞ്ചാബിലും സഖ്യമുണ്ടാക്കാൻ താൽപര്യമില്ലെന്ന് കോൺഗ്രസ് അറിയിച്ചു. ആം ആദ്മി ഇത് അംഗീകരിച്ചു. ബാക്കിയുള്ള 18 സീറ്റുകളിൽ ചർച്ചകൾ തുടരാമെന്ന് ആം ആദ്മി പറഞ്ഞു. എന്നാൽ, ഇതിന് നിൽക്കാതെ സഖ്യത്തിൽ നിന്ന് കോൺഗ്രസ് നാടകീയമായി പിന്മാറുകയായിരുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.