രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോക്ക് ഇന്ന് നേതൃത്വം നൽകുന്നത് വനിതകൾ; കാരണം എന്തായിരിക്കും?
text_fieldsഷെഗാവ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഇന്ന് വനിതകൾ നേതൃത്വം നൽകും. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മവാർഷിക ദിനാചരണത്തിന്‍റെ ഭാഗമായാണ് വനിതാ നേതാക്കൾ പദയാത്ര നയിക്കുന്നത്. തിങ്കളാഴ്ച രാഹുൽ ഗാന്ധി ഗുജറാത്തിൽ എത്തും.
ഇന്ത്യയുടെ ഏക വനിതാ പ്രധാന മന്ത്രിയായ ഇന്ദിരാ ഗാന്ധിയുടെ 105ാമത് ജന്മ വാർഷികത്തിലാണ് ഭാരത് ജോഡോ യാത്രയിൽ വനിതകൾക്ക് മുൻഗണന നൽകുന്നത്. വനിതകൾ മാത്രമായിരിക്കും ഇന്നത്തെ റാലിയിൽ രാഹുൽ ഗാന്ധിക്ക് ഒപ്പം നടക്കുക എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയിലെ വനിത നേതാക്കളും രാജ്യത്തിന്‍റെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വനിത ജനപ്രതിനിധികളും ഷിഗാവിൽ നിന്ന് ആരംഭിച്ച ഇന്നത്തെ യാത്രയിൽ രാഹുൽ ഗാന്ധിക്ക് ഒപ്പം അണിചേർന്നു. മഹാരാഷ്ട്രയിലെ യാത്രയുടെ തുടക്കം നന്ദഡ് ജില്ലയിൽ നവംബർ ഏഴിന് ആയിരുന്നു. ഹിൻഗോളി, വാഷിം ജില്ലകളിലൂടെ കടന്നു പോയ യാത്ര അകോള, ബുൽധാന ജില്ലകളിലെ പര്യടനം പൂർത്തിയാക്കി നാളെ മധ്യപ്രദേശിൽ പ്രവേശിക്കും. യാത്രയുടെ അവധി ദിവസമായ തിങ്കളാഴ്ചയാണ് രാഹുൽ ഗാന്ധി ഗുജറാത്തിൽ എത്തുക. നാലോളം മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധി പര്യടനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.