ഭരണം നേടാൻ കോൺഗ്രസുമായി സഖ്യത്തിനില്ല -ഫട്നാവിസ്
text_fieldsപൂണൈ: മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഭരണം പിടിക്കാൻ കോൺഗ്രസുമായി ബി.ജെ.പി കൂട്ടുചേരില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. കോൺഗ്രസുമായി ഒരു തരത്തിലുള്ള സഖ്യവും ഉണ്ടാക്കില്ല. ഏതെങ്കിലും പാർട്ടിക്ക് കോൺഗ്രസുമായി ചേർന്ന് മുന്നോട്ടുപോകണമെന്നുണ്ടെങ്കിൽ അങ്ങനെയാവാം. ബി.ജെ.പി ഒരു വാക്കുപോലും എതിര് പറയില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.
ബിജെപി തങ്ങളുടെ വഴിയതന്നെ മുന്നോട്ടുപോകും. തങ്ങൾക്കൊപ്പം വരുന്നവരെ കൂടെക്കൂട്ടുകയും ചെയ്യും. എന്നാൽ ഭരണം നേടാനാണെങ്കിലും അല്ലെങ്കിലും കോൺഗ്രസുമായി ഒരുതരത്തിലുള്ള സഖ്യവും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.