വോട്ടിങ് മെഷീനെ കുറിച്ചായിരുന്നു യോഗമെങ്കിൽ പങ്കെടുത്തേനെ -മായാവതി
text_fieldsലഖ്നോ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കുറിച്ച് ചർച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വി ളിച്ചിരുന്നെങ്കിൽ താൻ പങ്കെടുക്കുമായിരുന്നുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ജനങ്ങൾക്ക് വോട്ടിങ് യന്ത ്രങ്ങളിലുള്ള വിശ്വാസം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ഇല്ലാതായി. ബാലറ്റ് പേപ്പറിന് പകരം വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യത്തിനും ഭരണഘടനക്കുമെതിരായ ഭീഷണിയാണ്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി ഗൗരവകരമായ ഈ വിഷയത്തിലാണ് യോഗം വിളിക്കേണ്ടിയിരുന്നത്, ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയത്തിലല്ലെന്നും മായവതി പറഞ്ഞു.
ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുപ്പ് എന്നത് ഒരിക്കലും പ്രശ്നമാകുന്നില്ല. കൂടാതെ ചെലവുകളുടേയോ പാഴ്ച്ചെലവുകളുടെയോ കാഴ്ചപ്പാടിലൂടെ തെരഞ്ഞെടുപ്പിനെ നോക്കാനുമാകില്ല. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളായ ദാരിദ്ര്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, വർധിച്ചു വരുന്ന അതിക്രമങ്ങൾ എന്നിവയെല്ലാം ഇല്ലാതാക്കുെമന്നത് വെറും വ്യാമോഹം മാത്രമാണെന്നും മായാവതി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന വിവിധ പാർട്ടി അധ്യക്ഷൻമാരുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു എന്നിവർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.