മുഖ്യമന്ത്രിയും മുഖ്യതന്ത്രിയും; യോഗി ആദ്യത്യനാഥ് ഡബിൾ റോളിൽ
text_fieldsഗോരഖ്പൂർ: കാർഷിക വായ്പകൾ പിൻവലിക്കൽ, ആൻറി റോമിയോ സ്ക്വാഡ് രൂപീകരണം, പൊതുപരിപാടികൾ എന്നിങ്ങനെ മുഖ്യമന്ത്രിയുടെ റോളും ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യതന്ത്രി സ്ഥാനവും ഒരുപോലെ കൈകാര്യം ചെയ്യുകയാണ് യോഗി ആദിത്യനാഥ്. ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതനാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നത് യോഗിയാണ്.
വെള്ളിയാഴ്ച ക്ഷേത്രത്തിൽ നടന്ന കന്യകാ പൂജക്ക് കാമികത്വം വഹിച്ചതും ആദിത്യനാഥായിരുന്നു.ദുർഗാ ക്ഷേത്രത്തിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണി മുതൽ ഏഴു മണിവരെ പൂജ നടത്തിയ അദ്ദേഹം പെൺകുട്ടികളുടെ പാദപൂജ നടത്തുന്ന ‘കന്യാ പൂജ’ ചടങ്ങും നിർവഹിച്ചു. ഒമ്പതു പെൺകുട്ടികളുടെ പാദപൂജ നിർവഹിച്ച യോഗി അവർക്ക് കുങ്കുമവും ഹാരവും ഷാളുമണിയിച്ചു. ക്ഷേത്രത്തിൽ കുട്ടികൾക്കായുള്ള സദ്യ വിളമ്പിയതും യോഗിയായിരുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചുദിവസം പ്രഭാത പ്രത്യേക പൂജകൾ നിർവഹിച്ചത് യോഗിയാണെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
ക്ഷേത്രത്തിലെ ചടങ്ങുകൾക്കു ശേഷം അദ്ദേഹം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വങ്ങളും നിർവേറ്റി. ദസഹ- മുഹറം ആഘോഷങ്ങൾക്കായുള്ള സുരക്ഷ ഏർപ്പെടുത്തതിനുള്ള പ്രദേശിക ഭരണചുമതലയുള്ളവരുമായുള്ള കൂടിക്കാഴ്ച, ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നതതല ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ എന്നിവയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നു.
ശനിയാഴ്ച ഗോരഖ്നാഥ്ക്ഷേത്രത്തിൽ നിന്നുള്ള ശോഭയാത്രക്കും നേതൃത്വം നൽകിയത് യോഗി ആദിത്യനാഥാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.