പഞ്ചാബ് ലൗലി പ്രഫഷണൽ സർവകലാശാലയിൽ ‘യൂത്ത് ടോക്ക്’
text_fieldsഫഗ്വാര (പഞ്ചാബ്): പഞ്ചാബ് ലൗലി പ്രഫഷണൽ യൂനിവേഴ്സിറ്റിയിൽ മലയാളി വിദ്യാർഥി കൂട്ടായ്മമായ "ഒഹാന“ സംഘടിപ്പിച്ച "യൂത്ത് ടോക്കിൽ" മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. ലൗലി യൂനിവേഴ്സിറ്റി ചാൻസലറും രാജ്യസഭ എം.പിയുമായ അശോക് കുമാർ മിത്തലിന്‍റെ നേതൃത്തത്തിൽ തങ്ങളെ സ്വീകരിച്ചു.
പ്രോ ചാൻസലർ ഡോ. ലോവി രാജ് ഗുപ്ത, ഡീൻ സോറബ് ലഘൻപൽ എന്നിവർ സംസാരിച്ചു. അയ്യായിരത്തോളം മലയാളി വിദ്യാർഥി പഠിക്കുന്ന പഞ്ചാബ് ലൗലി പ്രഫഷണൽ യൂനിവേഴ്സിറ്റികരിക്കിലായി ഒരുക്കുന്ന പള്ളി, ലൈബ്രറി, ഓഡിറ്റോറിയം, ഡോർമെറ്ററി എന്നിവയടങ്ങുന്ന സാംസ്കാരിക കേന്ദ്രത്തിന്‍റെ അവലോകനവും തങ്ങൾ നടത്തി.
ഇത് കൂടാതെ അമൃത്സർ സുവർണ ക്ഷേത്രത്തിന് അടുത്ത് നിർമിച്ച മുഹമ്മദിയ മസ്ജിദ് പ്രാർഥനക്ക് നേതൃത്വം നൽകി സയ്യിദ് മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.