കെ.സി.ആറിനെതിരെ പ്രതിഷേധം: വൈ.എസ്.ആർ മേധാവി വൈ.എസ്. ശർമിള ഡൽഹി പൊലീസ് കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: വൈ.എസ്.ആർ തെലങ്കാന പാർട്ടി മേധാവി വൈ.എസ്. ശർമിളയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാനയിലെ കെ. ചന്ദ്രശേഖര റാവു മന്ത്രിസഭക്കെതിരെ അക്രമാസക്തമായി പ്രതിഷേധിച്ചതിരെ തുടർന്നാണ് ചൊവ്വാഴ്ച രാവിലെ ശർമിളയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തെലങ്കാനയിലെ കെ.സി.ആർ സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ശർമിള പൊലീസ് അകമ്പടിയോടെ വെള്ള കാറിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ ന്യൂസ് ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടിട്ടുണ്ട്.
ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ ഇളയ സഹോദരിയാണ് ശർമിള. തെലങ്കാനയിലെ ഭൂപൽപള്ളി ജില്ലയിൽ ഗോദാവരി നദിയിലെ കലേശ്വരം ജലസേചന പദ്ധതിയിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ജന്തർ മന്ദിറിൽ നിന്ന് പാർലമെന്റിലേക്ക് കഴിഞ്ഞ ദിവസം സമാധന മാർച്ച് നടത്താൻ ശർമിള തീരുമാനിച്ചിരുന്നു.
ഇക്കാര്യങ്ങളിൽ അധികൃതർ ഒരു പരിശോധനയും നടത്തുന്നില്ലെന്നും അഴിമതി പൊതുജന മധ്യത്തിലുണ്ടെന്നും മാർച്ച് നടത്തുന്നതിനലൂടെ പാർലമെന്റിന്റെയും രാജ്യത്തിന്റെയും ശ്രദ്ധ ഈ അഴിമതിയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും ശർമിള പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.