വിനോദയാത്രയല്ല; കെജ്രിവാളിന് വിദേശയാത്രക്ക് അനുമതി നിഷേധിച്ചതിനെതിരെ എ.എ.പി
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിദേശയാത്രക്ക് അനുമതി നിഷേധിച്ചതിനെതിരെ ആം ആദ്മി. കാലവസ്ഥാ സമ്മേളനത്തിന് ഡെൻമാർക്ക് യാത്ര നടത്തുന്നതിനാണ് കെജ്രിവാളിന് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത്.
അരവിന്ദ് കെജ്രിവാൾ വിനോദയാത്രക്കല്ല അനുമതി തേടിയത്. ഏഷ്യയിലെ 100 നഗരങ്ങളിലെ മേയർമാരുമായി ചർച്ച നടത്താനാണ് യാത്രക്ക് അനുമതി തേടിയത്. രാജ്യത്തെ മലിനീകരണം പ്രതിരോധിക്കുന്നതിൽ കെജ്രിവാളിൻെറ കാലാവസ്ഥ യോഗത്തിലെ പങ്കാളിത്തം സഹായിക്കും. എത്ര മുഖ്യമന്ത്രിമാരുടെ വിദേശയാത്ര കേന്ദ്രസർക്കാർ തടഞ്ഞിട്ടുണ്ടെന്നും ആം ആദ്മി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് വിദേശയാത്രക്കായി കെജ്രിവാൾ യാത്ര തിരിക്കേണ്ടിയിരുന്നത്. ഒക്ടോബർ ഒമ്പതിനാണ് ഡെൻമാർക്കിൽ കാലാവസ്ഥ സമ്മേളനം ആരംഭിക്കുന്നത്. ഒക്ടോബർ 12നാണ് സമ്മേളനം അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.