പ്രളയം: ചൈനയില്‍ മരണം 300 കവിഞ്ഞു
text_fieldsബെയ്ജിങ്: ആഴ്ചയോളമായി ചൈനയില്‍ തുടരുന്ന കനത്ത പേമാരിയില്‍ മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം 300 കവിഞ്ഞു. പത്ത് പ്രവിശ്യകളിലെ ഒന്നരകോടിയോളം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. ഹെനാന്‍, ഹെബെയ് പ്രവിശ്യകളിലാണ് ദുരന്തം കനത്ത നാശം വിതച്ചത്. ഇവിടെ നിന്നുമാത്രം 5.14 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇവിടെ ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള അടിയന്തരാവശ്യമുള്ളതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ 71 നഗരങ്ങളില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
1.26 ലക്ഷം വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മൂന്നര ലക്ഷത്തോളം വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. 12 ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങള്‍ നശിച്ചത് വന്‍ ഭക്ഷ്യ, സാമ്പത്തിക പ്രതിസന്ധിക്കിടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രളയത്തെ തുടര്‍ന്ന്, 3000 കോടി യുവാന്‍െറ സാമ്പത്തിക നഷ്ടമുണ്ടായതായി കണക്കാക്കുന്നു. മേഖലയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 59,000 സൈനികരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 1500 കിലോമീറ്റര്‍ പാതയും 56 പാലങ്ങളും തകര്‍ന്നത് പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.