ഇറാഖ് ആക്രമണം; ഉത്തരവാദിത്തമേറ്റ് ടോണി ബ്ലെയർ
text_fieldsലണ്ടൻ: 2003ലെ ഇറാഖ് ആക്രമണത്തിെൻറ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്ത് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ. തൻറെ കാലത്തെടുത്ത ഏറ്റവും വേനയേറിയ തീരുമാനമായിരുന്നു ഇറാഖ് ആക്രമണം. സദ്ദാം ഹുസൈൻ ഗൾഫ് മേഖലയിലെ സമാധാനം നശിപ്പിച്ചയാളാണ്. 1981ൽ അണു ബോംബുണ്ടാക്കാനുള്ള സദ്ദാമിെൻറ ശ്രമം ഇസ്രയേലിന്‍റെ എതിർപ്പിനെത്തുടർന്ന്പരാജയപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തിൽ ഇറാഖ് രാസായുധം ഉപയോഗിച്ചിരുന്നെന്നും കുവൈറ്റിനെ ആക്രമിച്ച സദ്ദാം ഇറാഖികളെപ്പോലും കൊന്നയാളാണെന്നും ബ്ലയർ പറഞ്ഞു.
ഇറാഖ് അധിനിവേശത്തെ കുറിച്ച് അന്വേഷിച്ച ജോൺ ഷിൽ കോട്ട് ടോ കമീഷൻ ബ്ലെയറിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വിട്ടതിന് പിന്നലെയാണ് ബ്ലെയറിെൻറ പ്രസ്താവന. അതിനിടെ ബ്ലെയറിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ട ബന്ധുക്കൾ രംഗത്തെത്തി. അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയും ഷിൽകോട്ട് റിപ്പോർട്ടിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.