വിദ്യാർഥികളുടെ ഓൺലൈൻ പഠന സൗകര്യം മെച്ചപ്പെടുത്താൻ 10 കോടി
text_fieldsതിരുവനന്തപുരം: മഹാമാരികാലത്ത് വിദ്യാർഥികളുടെ ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്താൻ 10 കോടി രൂപ സർക്കാർ ബജറ്റിൽ വകയിരുത്തി. വിദ്യാർഥികൾക്ക് ലാപ്ടോപ്പ് ലഭ്യമാക്കുന്ന പദ്ധതി പൂർത്തികരിക്കുമെന്നും കെ.എൻ ഗോപാൽ പറഞ്ഞു.
വിദ്യാർഥികൾക്കായി സാമൂഹ്യ ആരോഗ്യ സമിതി രൂപവത്കരിക്കും. വിദ്യാർഥികൾക്ക് അധ്യാപകർ തന്നെ ഓൺലൈനായി ക്ലാസെടുക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കും. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് വിക്ഴേസ് ചാനലിെൻറ സഹായത്തോടെ പ്രത്യേക പദ്ധതി ആവിഷ്കരിക്കും.
കോവിഡിനെ തുടർന്ന് സമ്മർദം അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ടെലികൗൺസിൽ നൽകും. ഇതിനായി സ്ഥിരം സംവിധാനം ആലോചിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലക്കായി 10 കോടി നീക്കിവെക്കുമെന്നും ധനമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.