തീരമേഖലക്കായി 11,000 കോടിയുടെ പാക്കേജ്
text_fieldsതിരുവനന്തപുരം: കാലവർഷകെടുതിയിൽ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന തീരമേഖലക്കായി 11,000 കോടിയുടെ പാക്കേജ്. ദീർഘകാല അടിസ്ഥാനത്തിൽ തീരസംരക്ഷണത്തിനുള്ള പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്യുന്നത്.
കടൽഭിത്തി നിർമാണത്തിന് കിഫ്ബി വഴി 2300 കോടി നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. തീരദേശത്തിെൻറ വികസനത്തെ സഹായിക്കുന്ന തീരദേശ ഹൈവേ എത്രയും പെട്ടെന്ന് പൂർത്തിയാക്കും. നാല് വർഷം കൊണ്ടാവും 18,000 കോടിയുടെ പദ്ധതികൾ തീരദേശത്ത് പൂർത്തീകരിക്കുക. കടലാക്രണത്തിന് ശാസ്ത്രീയ പരിഹാരം കാണുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ തീരദേശം കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. കടലാക്രണവും തീരശോഷണവും മൂലം പ്രതിസന്ധി അനുഭവിക്കുന്ന തീരദേശജനതക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.