1000 ലിറ്റർ കുടിവെള്ളം നൽകുമ്പോൾ വാട്ടർ അതോറിറ്റിക്ക് നഷ്ടം11.93 രൂപ
text_fieldsകോഴിക്കോട് : 1000 ലിറ്റർ കുടിവെള്ളം നൽകുമ്പോൾ വാട്ടർ അതോറിറ്റിക്ക് നഷ്ടം11.93 രൂപ. 1000 ലിറ്റർ കുടിവെള്ളത്തിന് ഉൽപ്പാദന പ്രസരണ ചെലവ് 22.85 രൂപയാണ്. 1000 ലിറ്റർ കുടിവെള്ളത്തിന് വരുമാനം 10.92 രൂപയുമാണ്. അതായത് 1000 ലിറ്റർ കുടിവെള്ളം ഉപഭോക്താവിന് നൽകുമ്പോൾ വാട്ടർ അതോറിറ്റിക്ക് 11.93 രൂപ നഷ്ടം ഉണ്ടാകുന്നുവെന്നാണ് കണക്ക്.
ഇങ്ങനെ കുടിവെള്ളം വിതരണം ചെയ്യുന്നത് വഴി വാട്ടർ അതോറിറ്റിക്ക് ഭീമായ നഷ്ടമാണ് വർഷംപ്രതിയുണ്ടാകുന്നത്. വർഷാവർഷം വർധിച്ചു വരുന്ന വൈദ്യുതി ചാർജ്ജ്, കെമിക്കൽസിന്റെ വില വർദ്ധനവ്, അറ്റകുറ്റ പണികളുടെ ചെലവ്, വായ്പ തിരിച്ചടവ്, ശമ്പളം, പെൻഷൻ ചെലവ് എന്നിവക്ക് അനുസൃതമായി വാട്ടർ ചാർജ്ജിൽ വർധനവ് ഉണ്ടാകുന്നില്ല. അതോറിറ്റിക്ക് 2021-22 സാമ്പത്തിക വർഷത്തെ വാർഷിക കണക്കുകൾ എ.ജി ഓഡിറ്റ് നടത്തിയിരുന്നു. അത് പ്രകാരം 4911.42 കോടി രൂപയാണ് സഞ്ചിത നഷ്ടം.
വൈദ്യുതി ചാർജ്ജ് ഇനത്തിൽ കെ.എസ്.ഇ.ബിക്കു 1263.64 കോടി രൂപ വാട്ടർ അതോറിറ്റി നൽകാനുണ്ട്. 2018 മുതൽക്കുള്ള പെൻഷൻ ആനുകൂല്യങ്ങളും, പി.എഫ് ഉൾപ്പെടെയുള്ള മറ്റു ആനുകൂല്യങ്ങളും ജീവനക്കാർക്ക് നൽകിയിട്ടില്ല. അറ്റകുറ്റപ്പണികൾ ചെയ്ത വകയിൽ കരാറുകാർക്ക് 137.06 കോടി രൂപ കൊടു തീർക്കാനുണ്ട്.
വാട്ടർ അതോറിറ്റിക്ക് വിവിധ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ടത് 1591.80 കോടി രൂപയാണ്. എന്നാൽ നിലവിൽ വാട്ടർ അതോറിറ്റിയുടെ സഞ്ചിത നഷ്ടം 2021-22 പ്രകാരം 4911.42 കോടി രൂപയാണ്. ഇതു കൂടാതെ വിവിധ കാര്യങ്ങളിലായി വാട്ടർ അതോറിറ്റി കൊടുക്കാനുള്ള ബാദ്ധ്യത എന്നു പറയുന്നത് 2,567.05 കോടി രൂപയാണ്. അതിനാൽ മറ്റ് ഓഫീസുകളിൽ നിന്നുള്ള കുടിശ്ശിക പിരിച്ചെടുത്താൽ പോലും വാട്ടർ അതോറിറ്റിയുടെ സഞ്ചിത നഷ്ടം നികത്താനോ ഭാവിയിൽ നഷ്ടം ഉണ്ടാകാതിരിക്കാൻ കഴിയുകയോ ഇല്ല.
വാട്ടർ അതോറിറ്റിയുടെ ആരംഭ കാലം മുതൽ റവന്യൂ കമ്മിയിലാണ് പ്രവർത്തിക്കുന്നത്. സർക്കാർ നൽകുന്ന പദ്ധതിയേതര ഗ്രാന്റാണ് ഈ റവന്യൂ കമ്മി നികത്തുന്നതിനു ഒരു പരിധി വരെ വാട്ടർ അതോറിറ്റിയെ സഹായിക്കുന്നത്. അംഗീകൃത താരിഫ് അനുസരിച്ച് ഉപഭോക്താക്കളിൽ നിന്നും പിരിച്ചെടുക്കുന്ന വാട്ടർ ചാർജാണ് ജല അതോറിറ്റിയുടെ പ്രധാന വരുമാനമാർഗം. അതാണ് സർക്കാർ വെള്ളക്കരം വർധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.