അമേരിക്കന്‍ റോക് ഗായകനൊപ്പം വേദി പങ്കിടാന്‍ 16 കാരി നിവേദിത
text_fieldsതിരുവനന്തപുരം :ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലില്‍ പുതിയ താരോദയം. അമേരിക്കന്‍ ഹാര്‍ഡ് റോക് ഗായകന്‍ സാമി ഷോഫിക്കൊപ്പം ഡ്രം വായിക്കുന്നത് ബംഗലൂരു സ്വദേശിയായ16 കാരി നിവേദിതയാണ്. വ്യാഴാഴ്ച്ച രാത്രി 9-നാണ് ഐഐഎംഎഫില്‍ ഇരുവരുടെയും കലാപ്രകടനം.
ബംഗളൂരു സ്വദേശിയായ ഈ യുവഡ്രമ്മര്‍ ഇതിനകം കോവളത്തെ ഐ.ഐ.എം.എഫ് വേദിയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രാക്റ്റീസ് സെഷനുകളിലെല്ലാം സാമി ഷോഫിയുടെ സംഗീതത്തോടൊപ്പം ചേര്‍ന്നുള്ള നിവേദിതയുടെ ഡ്രം ബീറ്റ്‌സ് പ്രശംസ പിടിച്ചുപറ്റി.
ഡ്രമ്മര്‍ മാത്രമല്ല ഗിറ്റാറിസ്റ്റ് കൂടിയാണ് നിവേദിത. ബംഗലൂരുവിലെ സംഗീതലോകത്ത് പേരെടുത്തുവരുന്ന കലാകാരിയാണ്. പ്രശസ്തരായ വിവിധ ഗായകരോടും ബാന്‍ഡുകളോടും ഒപ്പം ഡ്രം വായിച്ചിട്ടുള്ള നിവേദിത സ്വന്തമായി 'ഇന്‍ ഡിസ്റ്റോപ്പിയ' എന്ന ബാന്‍ഡിലുമുണ്ട്. രണ്ട് തവണ ഗ്രാമി അവാര്‍ഡ് നേടിയ ഗായകന്‍ റിക്കി കേജിനൊപ്പം അടുത്തിടെ നിവേദിത പ്രവര്‍ത്തിച്ചിരുന്നു.
കോവളത്തെ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ സഹസംഘാടകരായ ലേസീ ഇന്‍ഡീ മാഗസീനിന്റെ സ്ഥാപകരുടെ ബാന്‍ഡായ ലേസീ ജേയ്‌ക്കൊപ്പം നിവേദിത ഡ്രം വായിച്ചിരുന്നു. ഐ.ഐ.എം.എഫിലേക്ക് സാമി ഷോഫിക്ക് ഒരു ഡ്രമ്മറെ ആവശ്യം വന്നപ്പോള്‍ നിവേദിതയെ നിര്‍ദേശിക്കുകയായിരുന്നു. നിവേദിതയുടെ ആദ്യപ്രകടനംതന്നെ തന്നെ വിസ്മയിപ്പിച്ചെന്ന് സാമി ഷോഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.