19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും
text_fieldsതിരുവനന്തപുരം: വൈദ്യുതി ചാർജിനൊപ്പം ഈടാക്കുന്ന 19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും തുടരും. നിലവിൽ യൂനിറ്റിന് 19 പൈസ ഈടാക്കുന്നതിൽ 10 പൈസ കെ.എസ്.ഇ.ബി സ്വന്തം നിലയിൽ പിരിക്കുന്നതും ഒമ്പത് പൈസ റെഗുലേറ്ററി കമീഷൻ അംഗീകരിച്ച നിരക്കുമാണ്. ഒമ്പത് പൈസ എന്നത് 17 പൈസയാക്കി വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. എന്നാൽ ഇത് ഒമ്പത് പൈസയായി തന്നെ നിജപ്പെടുത്തി കമീഷൻ ഉത്തരവിറക്കുകയായിരുന്നു.
2024 ഏപ്രിൽ മുതൽ ജൂലൈ വരെ ഇന്ധന സർചാർജിനത്തിൽ 37.70 കോടി രൂപ പിരിക്കാൻ ലക്ഷ്യമിട്ടാണ് അപേക്ഷ നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഡിസംബർ പത്തിന് തെളിവെടുപ്പ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഡിസംബറിലെ സർചാർജ് സംബന്ധിച്ച് കഴിഞ്ഞ ദിവസം തീരുമാനമെടുത്തു. കഴിഞ്ഞ ജൂലൈ മുതൽ നവംബർ വരെ ഉപഭോക്താക്കളിൽനിന്ന് ഇന്ധന സർചാർജിനത്തിൽ പിരിച്ചെടുത്ത തുകയുടെ വിശദാംശങ്ങൾ പത്ത് ദിവസത്തിനകം സമർപ്പിക്കാനും കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.