ഇടതും വലതും കുടുംബം ചേരിതിരിഞ്ഞ് എം.വി.ആറിനെ ഓര്‍ത്തു
text_fieldsകണ്ണൂര്‍: സി.എം.പി സ്ഥാപകന്‍ എം.വി. രാഘവന്‍െറ ഒന്നാം ചരമ വാര്‍ഷികം ഇടതു വലതു ചേരികള്‍ ഒരേസമയം വെവ്വേറെ ആചരിച്ചു. കുടുംബാംഗങ്ങളും അനുയായികളും ഇരുചേരികളിലായാണ് അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുത്തത്. കെ.ആര്‍. അരവിന്ദാക്ഷന്‍ വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ പയ്യാമ്പലത്ത് എം.വി.ആര്‍ സ്തൂപം അനാച്ഛാദനവും സ്റ്റേഡിയം കോര്‍ണറില്‍ എം.വി.ആര്‍ ട്രസ്റ്റ് ഉദ്ഘാടനം, അനുസ്മരണ സമ്മേളനം എന്നിവയും നടത്തിയപ്പോള്‍ സി.പി. ജോണ്‍ വിഭാഗം പഴയ ബസ്സ്റ്റാന്‍ഡില്‍ താല്‍ക്കാലികമായി സ്മൃതി കുടീരമൊരുക്കി പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി.
എം.വി.ആര്‍ ആഗ്രഹിച്ചതുപോലുള്ള ഇടതുപക്ഷ ഐക്യമാണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അരവിന്ദാക്ഷന്‍ വിഭാഗം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. എം.വി.ആര്‍ അവസാനകാലത്ത് ഇടതു പക്ഷത്തിന്‍െറ യോജിപ്പ് വേണമെന്ന് ആഗ്രഹിച്ചിരുന്നു, ആ രീതിയിലാണ് പ്രവര്‍ത്തിക്കുകയും ചെയ്തതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.
കെ.ആര്‍. അരവിന്ദാക്ഷന്‍ ട്രസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. പാട്യം രാജന്‍ അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.കെ. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം.വി.ആറിന്‍െറ മക്കളായ എം.വി. ഗിരിജ, എം.വി. നികേഷ് കുമാര്‍, എം.വി. രാജേഷ്, മരുമകന്‍ ഇ. കുഞ്ഞിരാമന്‍ എന്നിവരും സംബന്ധിച്ചു. സി.കെ. നാരായണന്‍ സ്വാഗതവും സി.വി. ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു. പയ്യാമ്പലത്ത് കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത സ്തൂപം രാവിലെ പാട്യം രാജന്‍ അനാച്ഛാദനം ചെയ്തു.
എം.വി.ആറിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും നിയമസഭയില്‍ നാഭിക്ക് ചവിട്ടുകയും ചെയ്തവര്‍ ഇന്ന് നാണമില്ലാതെ അദ്ദേഹത്തെ അനുസ്മരിക്കുന്നത് രാഷ്ട്രീയമായ പതനമാണെന്ന് സി.പി. ജോണ്‍ വിഭാഗം സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ ജീവിതത്തില്‍ ഒരാള്‍ക്ക് മുന്നിലും തലകുനിക്കാത്ത അഭിമാനിയായിരുന്നു എം.വി.ആര്‍. അദ്ദേഹത്തിന്‍െറ മകള്‍ സി.പി.എമ്മിനോട് സന്ധിചെയ്ത് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അച്ഛന്‍െറ ആത്മാവ് പൊറുക്കുമോ എന്ന് സുധാകരന്‍ ചോദിച്ചു. എം.വി.ആറിന്‍െറ നിശ്ചയദാര്‍ഢ്യത്തിന്‍െറ പ്രതീകമായ പരിയാരം മെഡിക്കല്‍ കോളജിനെ തുടക്കത്തിലേ തകര്‍ക്കാന്‍ ശ്രമിച്ച് ഇപ്പോഴതിന്‍െറ തലപ്പത്ത് കയറിയിരിക്കുന്നവരുടെ തൊലിക്കട്ടിയെ നമിക്കാതിരിക്കാനാവില്ളെന്ന് അദ്ദേഹം പരിഹസിച്ചു.
സി.എ. അജീര്‍ അധ്യക്ഷത വഹിച്ചു. കെ.സി. ഉമേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. എ.ഡി. മുസ്തഫ, സുമാ ബാലകൃഷ്ണന്‍, പി.ടി. ജോസ്, ഇല്ലിക്കല്‍ അഗസ്തി, വി.കെ. കുഞ്ഞിരാമന്‍, മാണിക്കര ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. മകന്‍ എം.വി. ഗിരീഷ് കുമാര്‍, മരുമകന്‍ എം.വി. പ്രകാശന്‍, എം.വി. ആറിന്‍െറ സഹോദരി ലക്ഷ്മിക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.