ശബരിമല അന്നദാനം: അയ്യപ്പസേവാ സംഘം ഹൈകോടതിയില്‍
text_fieldsകൊച്ചി: ദേവസ്വം ബോര്‍ഡ് നേരിട്ട് ശബരിമലയില്‍ അന്നദാനം നടത്തണമെന്ന ഹൈകോടതി ഉത്തരവുമായി ബന്ധപ്പെട്ട ഹരജിയില്‍ കക്ഷിചേരാന്‍ അയ്യപ്പസേവാ സംഘത്തിന്‍െറ ഹരജി.
ശബരിമലയില്‍ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന അന്നദാനം ദേവസ്വം ബോര്‍ഡിന്‍െറ നിയന്ത്രണത്തിലാവണമെന്ന് വ്യക്തമാക്കി ഡിവിഷന്‍ ബെഞ്ച് ഉത്തരവിന് ഇടയാക്കിയ ഹരജിയില്‍ കക്ഷി ചേര്‍ന്നിരുന്നില്ളെന്നും 70 വര്‍ഷമായി ശബരിമലയില്‍ തങ്ങളുടെ നേതൃത്വത്തില്‍ അന്നദാനം നടത്തിവരുകയാണെന്നും ചൂണ്ടിക്കാട്ടി അയ്യപ്പസേവാ സംഘം ജനറല്‍ സെക്രട്ടറി വേലായുധന്‍ നായരാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്.
അന്നദാനവുമായി ബന്ധപ്പെട്ട പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവുണ്ടായത്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് അറിയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ പല ക്യാമ്പിലും തീര്‍ഥാടകര്‍ക്ക് ഭക്ഷണം കൊടുക്കാനാവാത്ത സാഹചര്യമാണുള്ളത്. ഒൗഷധജലം കൊടുക്കാന്‍ പോലും വിലക്കാണ്.
ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ കോടതിയെ ധരിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ ഹരജിയില്‍ കക്ഷിചേരാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.
സന്നിധാനം, പമ്പ, ശരണപാത, നിലക്കല്‍ എന്നിവിടങ്ങളിലെ അന്നദാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ നിയന്ത്രണത്തിലാവണമെന്നായിരുന്നു ഹൈകോടതിയുടെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.