സൈക്ക്ൾ ചവിട്ടിയാൽ പലതുണ്ട് ഗുണം
text_fieldsകൊല്ലം: വ്യായാമത്തിനായി ഇനി നടക്കുകയോ ഓടുകയോ വേണ്ട. വീടിെൻറ വരാന്തയിൽ സൈക്ക്ൾവെച്ച് വെറുതെയങ്ങ് ചവിട്ടുക. ശരീരത്തിന് ‘ഫിറ്റ്നസ്’ കിട്ടുന്നതോടൊപ്പം വീട്ടിലെ പല ജോലികളും ലളിതമായി ചെയ്യാം. തേങ്ങചുരണ്ടാനും തുണി അലക്കാനും അരിയാട്ടാനും വെള്ളം പമ്പുചെയ്യാനും ഈ സൈക്ക്ൾചവിട്ടൽ ഉപകരിക്കും.
യു.പി വിഭാഗം വർക്കിങ് മോഡലിലാണ് നാലുജോലികൾ ഒരേ സമയം ചെയ്യുന്ന ‘ഹോം മേറ്റ്’ എന്ന പേരിൽ കണ്ടുപിടിത്തം അവതരിപ്പിക്കപ്പെട്ടത്. ഇടുക്കി നെടുങ്കണ്ടം സെൻറ് സ്റ്റീഫൻസ് യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളായ ഫ്രാൻസിസ് കെ.ജോസഫും ജോമൽ ജോയിയുമാണ് ഹോം മേറ്റിനുപിന്നിൽ.
സൈക്ക്ൾ ചവിട്ടുമ്പോൾ ഉണ്ടാകുന്ന യാന്ത്രികോർജം ഉപയോഗിച്ച് പിസ്റ്റൺ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നതാണ് പ്രധാന പ്രവർത്തനം. ഓരോ ഗൃഹോപകരണത്തെയും ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു.
മൂന്ന് വ്യത്യസ്ത ബെൽറ്റുകളുടെയും രണ്ട് ചെയിനിെൻറയും സഹായത്തോടെയാണ് ‘ഹോം മേറ്റ്’ പ്രവർത്തനം. ആറ് കുപ്പികൾ, പിസ്റ്റൺ പമ്പ്, വാഷർ, നാല് വാൽവുകൾ, ഹോസ്, ഡൈനാമോ, ക്രൗൺ ആൻഡ് പിനിയൻ എന്നിവയാണ് പ്രധാനമായും വേണ്ടത്. ‘ഇത്തിരി ശക്തി, ഒത്തിരി ജോലി’, ചലനത്തിനൊപ്പം തുടങ്ങിയ അഞ്ച്, ആറ് ക്ലാസുകളിലെ പാഠഭാഗങ്ങളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് ഹോം മേറ്റിന് രൂപംനൽകിയതെന്ന് വിദ്യാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.