അബൂബക്കറിന്‍െറ ഉമ്മ’ 1681 വേദികളില്‍
text_fieldsപഴയങ്ങാടി (കണ്ണൂര്‍): ‘അബൂബക്കറിന്‍െറ ഉമ്മ പറയുന്നു’ നാടകം 1681 വേദികളില്‍ അരങ്ങേറി. ഇതോടെ നാടകത്തില്‍ അബൂബക്കറിന്‍െറ ഉമ്മയായി വേഷമിട്ട രജിത മധു ഗിന്നസ് ബുക്കില്‍ ഇടം നേ റിയ നാടകത്തിന്‍െറ രചനയും സംവിധാനവും നിര്‍വഹിച്ചത് കരിവെള്ളൂര്‍ മുരളിയാണ്. 1681ാം വേദിയായ പഴയങ്ങാടി നെരുവമ്പ്രം യു.പി സ്കൂളില്‍ വെള്ളിയാഴ്ച രാത്രി നാടകം അവതരിപ്പിച്ചതോടെയാണ് നടി രജിത മധു ഗിന്നസ് ബുക്കിലേക്ക് കടന്നത്. ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ വേദികളില്‍ അവതരിപ്പിച്ച ഏകപാത്ര നാടകം എന്ന നിലയിലാണ് ഈ അത്യപൂര്‍വ നേട്ടം. ഇതിലൂടെ ‘അബൂബക്കറിന്‍െറ ഉമ്മ’ ലോകതലത്തില്‍ അംഗീകാരം നേടുകയാണ്. 2002ലെ തെരഞ്ഞെടുപ്പ് കാലത്ത് 30 അഭിനേതാക്കളുമായി അരങ്ങിലത്തെിയ നാടകം 2003 മുതല്‍ രജിത മധുവിന്‍െറ അഭിനയ മികവില്‍ ഏകപാത്ര നാടകമായി അരങ്ങ് തകര്‍ക്കുകയായിരുന്നു. 2003 ഫെബ്രുവരി 24ന് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലാണ് ഈ നാടകം രജിത മധു ഒറ്റക്ക് ആദ്യമായി അഭിനയിച്ചത്. 1943 മാര്‍ച്ച് 29ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കഴുമരത്തില്‍ തൂക്കിലേറ്റപ്പെട്ട കയ്യൂര്‍ സമര സഖാക്കളാണ് മടത്തില്‍ അപ്പു, ചിരുകണ്ഠന്‍, കുഞ്ഞമ്പു നായര്‍, പള്ളിക്കല്‍ അബൂബക്കര്‍ എന്നിവര്‍. പള്ളിക്കല്‍ അബൂബക്കറിന്‍െറ ഉമ്മ കയ്യൂര്‍ സമര പശ്ചാത്തലത്തില്‍ സംവദിക്കുന്നതാണ് നാടകത്തിന്‍െറ ഇതിവൃത്തം. ഗിന്നസ് ബുക്കിലേക്കുള്ള അംഗീകാര പ്രഖ്യാപന ചടങ്ങിന്‍െറ ഉദ്ഘാടനം ടി.വി. രാജേഷ് എം.എല്‍.എ നിര്‍വഹിച്ചു. ഗിന്നസ് ബുക്കിന്‍െറ ഏഷ്യയില്‍ നിന്നുള്ള നിര്‍ദേശക ഏജന്‍സി കൊല്‍ക്കത്ത യു.ആര്‍.എസ് ഏഷ്യന്‍ റെക്കോഡ്സ് പ്രതിനിധി ഡോ. സുനില്‍ ജോസഫ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് രജിത മധുവിന് കൈമാറി. 16ാം വയസ്സില്‍ സി.എല്‍. ജോസിന്‍െറ ‘ജ്വലനം’ എന്ന നാടകത്തില്‍ ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമായിരുന്നു രജിത മധുവിന്‍െറ ആദ്യ നാടകാഭിനയം. ഭര്‍ത്താവ്: മധു വെങ്ങര (റിട്ട. കെ.എസ്.ഇ.ബി എന്‍ജിനീയര്‍). മക്കള്‍: മിഥുന്‍ രാജ്, തില്ലാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.