അളവില്‍ കൂടുതല്‍ പടക്കം സൂക്ഷിച്ചതിന് സി.എം.പി നേതാവ് എം.കെ. കണ്ണന്‍ അറസ്റ്റില്‍
text_fieldsതൃശൂര്‍: അളവില്‍ കൂടുതല്‍ പടക്ക സാമഗ്രികള്‍ സൂക്ഷിച്ചതിന് സി.എം.പി സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ എം.കെ. കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹം പ്രസിഡന്‍റായ തൃശൂര്‍ സര്‍വിസ് കോഓപറേറ്റിവ് സൊസൈറ്റിയില്‍ നടത്തിയ പരിശോധനയിലാണ് പടക്ക സാമഗ്രികള്‍ പിടിച്ചെടുത്തത്. എം.കെ. കണ്ണന്‍െറ പേരിലാണ് ലൈസന്‍സ്. ജാമ്യത്തില്‍ വിട്ടു.
1,000 കിലോ പടക്ക സാമഗ്രികളാണ് പിടിച്ചെടുത്തത്. 500 കിലോ സൂക്ഷിക്കാനാണ് ലൈസന്‍സ്. വില്‍പനശാല നടത്തിയിരുന്ന കെട്ടിടത്തിന് ലൈസന്‍സ്ും ഇല്ല. പിടിച്ചെടുത്ത പടക്ക സാമഗ്രികള്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ ജില്ലയില്‍ പടക്കവിപണന കേന്ദ്രങ്ങള്‍, സ്ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്ന ലൈസന്‍സികള്‍, ക്വാറികള്‍ തുടങ്ങിയവയില്‍ പൊലീസ് പരിശോധന നടത്തി. വിഷുവിന്‍െറ പശ്ചാത്തലത്തില്‍ നഗരത്തില്‍ എട്ട് വില്‍പനശാലകളടക്കം ജില്ലയിലാകെ 30 കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
പുല്ലൂറ്റ് ചാപ്പാറയില്‍ പടക്ക നിര്‍മാണ കേന്ദ്രത്തില്‍നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കവും നിര്‍മാണ സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. ചാപ്പാറ മുത്തിക്കടവിന് സമീപം ചക്കുങ്ങല്‍ ശിവരാമന്‍െറ വീട്ടില്‍നിന്നാണ് റൂറല്‍ എസ്.പിയുടെ കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘം പടക്കശേഖരം പിടികൂടിയത്. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കള്‍ കൊടുങ്ങല്ലൂര്‍ പൊലീസിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ മുഹമ്മദ് റാഫി, സീനിയര്‍ സി.പി.ഒമാരായ സി.ആര്‍. പ്രദീപ്, സുനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.