ഈ തെരഞ്ഞെടുപ്പിലും കോ-ലീ-ബി സഖ്യത്തിന് സാധ്യതയെന്ന് എം.എ. ബേബി
text_fields
പത്തനംതിട്ട: 1991ലെ ബേപ്പൂര്‍-വടകര മോഡല്‍ കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി സംഖ്യം ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകാന്‍ സാധ്യത കാണുന്നതായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. പത്തനംതിട്ട പ്രസ്ക്ളബ് സംഘടിപ്പിച്ച ‘ജനഹിതം-2016’ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രഹസ്യസഖ്യത്തിനുള്ള എല്ലാ നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസിന്‍െറ അഴിമതി സര്‍ക്കാര്‍ വീണ്ടും വരുന്നതാണ് നല്ലത്. കോണ്‍ഗ്രസ്-ബി.ജെ.പി ഒത്തുകളിയെ തോല്‍പിക്കാന്‍ ജനം രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എല്‍.ഡി.എഫിന് അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ യു.ഡി.എഫ് ജയിച്ച സീറ്റുകളും ഇക്കുറി എല്‍.ഡി.എഫിന് ലഭിക്കും.
കണ്ണൂര്‍ പോലുള്ള ജില്ലകളിലും ഈ സ്ഥിതി ഉണ്ടാകും. ഭൂരിപക്ഷം ലഭിച്ചാല്‍ ഒരു മുഖ്യമന്ത്രിയെ കണ്ടുപിടിക്കാന്‍ സി.പി.എമ്മിന് വിഷമിക്കേണ്ടിവരില്ല. എന്നാല്‍, പ്രതിപക്ഷമാകുന്ന യു.ഡി.എഫിന് അവരുടെ പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. കോണ്‍ഗ്രസും ലീഗും പ്രതിപക്ഷ നേതൃസ്ഥാനത്തിനായി മത്സരിക്കേണ്ട സ്ഥിതിയാകും ഉണ്ടാകാന്‍ പോകുന്നതെന്നും എം.എ. ബേബി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.