ദേശീയ ശാസ്ത്ര നാടകോത്സവത്തില്‍ കേരളത്തിന്‍െറ യശസ്സുയര്‍ത്തി പന്തലൂര്‍ സ്കൂള്‍
text_fieldsമലപ്പുറം: ദേശീയ ശാസ്ത്ര നാടകോത്സവത്തില്‍ കേരളത്തിന്‍െറ യശസ്സുയര്‍ത്തി പന്തലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ശാസ്ത്ര നാടകോത്സവത്തില്‍ സ്കൂളിലെ പ്രതിഭകള്‍ അരങ്ങിലത്തെിച്ച ‘മണ്ണിര’ മികച്ച നാടകങ്ങളിലൊന്നായി തെരഞ്ഞെടുത്തു.
പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ജുന്‍ കൃഷ്ണദേവിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.
ചൈനീസ് കര്‍ഷക കുടുംബത്തിന്‍െറ കഥ പറയുന്ന ‘മണ്ണിര’യില്‍ എട്ട് വിദ്യാര്‍ഥികളാണ് വേഷമിട്ടത്. ലിന്‍പോയെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അര്‍ജുന്‍ മികച്ച അഭിനേതാവായത്. മണ്ണിന്‍െറ രസതന്ത്രം, സൂക്ഷ്മ ജീവികളുടെയും മണ്ണിരയുടെയും പങ്ക്, രാസവളം, കീടനാശിനി, പ്ളാസ്റ്റിക്കുകള്‍, അന്തകവിത്തുകള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികളാണ് നാടകത്തിന്‍െറ പ്രമേയം.
അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തില്‍ മണ്ണില്‍ വിത്തിറക്കുന്നതിലുപരി മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മ ജീവികളുടെയും മണ്ണിരകളുടെയും സാന്നിധ്യം കൃഷിയെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് നാടകം പ്രേക്ഷകരുമായി സംവദിക്കുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ‘ലസാഗു’ സിനിമയിലെ അഭിനേതാക്കളായിരുന്ന അര്‍ജുന്‍ കൃഷ്ണദേവ്, നിഖില്‍, എസ്. ശ്രദ്ധ എന്നിവര്‍ക്കൊപ്പം ഗായത്രി കൃഷ്ണ, അഞ്ജന, അനിരുദ്ധ്, നിഖിത രാരിച്ചന്‍ എന്നിവരും അണിനിരന്നു.
എ.പി. ഷാന്‍ പശ്ചാതല സഗീതമൊരുക്കിയ നാടകത്തിന്‍െറ രചനയും സംവിധാനവും നിര്‍വഹിച്ചത് സവിന്‍ സാചിയാണ്.
സ്കൂളിലെ ശാസ്ത്ര അധ്യാപകരായ ലിജോയ് പോള്‍, സഫീര്‍ ബാബു, ലിയാക്കത്തലി, അനില്‍കുമാര്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.