വീണ്ടുമൊരു കോഴിക്കോടന്‍ നാടകരാവ്
text_fieldsകോഴിക്കോട്: കോഴിക്കോടന്‍ നാടക ഓര്‍മകള്‍ക്ക് പുതുജീവനേകി യുനൈറ്റഡ് ഡ്രാമാറ്റിക് അക്കാദമി. ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞിരുന്നവരും മണിക്കൂറുകളോളം സീറ്റില്ലാതെ നിന്ന് നാടകം കണ്ടവരുമെല്ലാം പഴയ നാടക കാലത്തെ ഓര്‍മിച്ചു. യുനൈറ്റഡ് ഡ്രാമാറ്റിക് അക്കാദമിയുടെ 64ാം വാര്‍ഷികത്തിന്‍െറ ഭാഗമായാണ് ‘പുലി ഇറങ്ങുന്ന പകല്‍’ എന്ന അമച്വര്‍ നാടകം കളിച്ചത്.
ഒരു കാലത്ത് നിരവധി നാടകങ്ങള്‍ക്ക് ജന്മം നല്‍കിയ സുന്ദരന്‍ കല്ലായി രചനയും സംവിധാനവും നിര്‍വഹിച്ച നാടകമായിരുന്നു പുലി ഇറങ്ങിയ പകല്‍. മക്കളില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിച്ച് തളര്‍ന്നു വീണുപോയ രക്ഷിതാക്കളുടെയും വൃദ്ധസദനത്തിലേക്ക് എത്തിപ്പെടുന്ന നിരാലംബരായ ആളുകളുടെയും കഥയാണ് നാടകത്തിന്‍െറ ഇതിവൃത്തം. മരണവും പ്രണയവും തമാശയുമെല്ലാം കൂടിച്ചേര്‍ന്ന നാടകത്തില്‍ നടന്മാരായ മാമുക്കോയ, കോഴിക്കോട് നാരായണന്‍ നായര്‍, കെ.ടി.സി. അബ്ദുല്ല, പ്രകാശ് ചെമ്മളത്തൂര്‍, അജിത് കുമാര്‍, നാസര്‍ വര്‍ണിക, മനോജ് കുമാര്‍, കെ.ടി. പുരുഷോത്തമന്‍, റീന, ഷൈറ പി. മാധവം തുടങ്ങിയവരാണ് മുഖ്യ വേഷത്തിലത്തെുന്നത്. പി.വി. ഗംഗാധരന്‍, ഡോ. കെ. മൊയ്തു, അഡ്വ. എം. രാജന്‍ തുടങ്ങിയവര്‍ അതിഥി വേഷങ്ങളിലുമത്തെി.
യുനൈറ്റഡ് ഡ്രാമാറ്റിക് അക്കാദമിയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സജീവമായ സാമൂഹിക പ്രശ്നങ്ങള്‍ വേദിയിലത്തെിച്ച ഒരു കാലം കോഴിക്കോടിനുണ്ടായിരുന്നുവെന്ന് എം.ടി പറഞ്ഞു. പ്രഫഷനല്‍ നാടകങ്ങള്‍ വ്യാപകമായി ഉത്സവ പറമ്പുകളിലത്തെിയത് അമച്വര്‍ നാടകങ്ങളുടെ തകര്‍ച്ചക്ക് കാരണമായി.
നാടകത്തിന്‍െറ പുതിയ ഉണര്‍വിന് കോഴിക്കോട് വീണ്ടും വേദിയാവുന്നതിലും പഴയ നാടകകാലം തിരിച്ചുപിടിക്കാന്‍ അവസരം ഉണ്ടാക്കിയതിലും സന്തോഷമുണ്ടെന്നും എം.ടി പറഞ്ഞു. യു.ഡി.എ ശേഷ അയ്യര്‍ കാഷ് അവാര്‍ഡ് സുന്ദരന്‍ കല്ലായിക്ക് എം.ടി. വാസുദേവന്‍ നായര്‍ സമ്മാനിച്ചു. നാടകത്തിന്‍െറ ഗാനരചയിതാവ് പൂച്ചാക്കല്‍ ഷാഹുല്‍, ഉദയകുമാര്‍ അഞ്ചല്‍, പി.ജെ. ജോഷ്വ തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു. നടന്‍ മാമുക്കോയ അധ്യക്ഷത വഹിച്ചു. പി.വി. ഗംഗാധരന്‍, അഡ്വ. മോഹന്‍ദാസ്, കെ.വി. സക്കീര്‍ ഹുസൈന്‍, സി.കെ. മൊയ്തീന്‍കോയ, കെ.എസ്. വെങ്കിടാചലം തുടങ്ങിയവര്‍ സംസാരിച്ചു. യു.ഡി.എ ജനറല്‍ സെക്രട്ടറി കെ.ടി.സി. അബ്ദുല്ല സ്വാഗതവും എസ്.എ. അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.