ജസ്റ്റിസ് അശോക് ഭൂഷണ്‍ ഇനി സുപ്രീംകോടതിയില്‍
text_fieldsകൊച്ചി: സുപ്രീംകോടതി ജഡ്ജിയായി നിയമനം ലഭിച്ച ജസ്റ്റിസ് അശോക് ഭൂഷണ്‍ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിഞ്ഞു. വെള്ളിയാഴ്ച സുപ്രീംകോടതി ജഡ്ജിയായി ചുമതലയേല്‍ക്കും. സഹജഡ്ജിമാരും നിയമ ഉദ്യോഗസ്ഥരും അഭിഭാഷകരും ചേര്‍ന്ന് ഫുള്‍കോര്‍ട്ട് റഫറന്‍സിലൂടെ ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നല്‍കി. അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ് എസ്.യു. നാസര്‍, രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭരണഘടനാനുസൃതമായി അര്‍ഹതപ്പെട്ട നീതി കോടതികള്‍ മുഖേന നല്‍കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനമോ ദയയോ അല്ളെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. നീതി നിര്‍വഹണം ന്യായാധിപന്‍െറ വിവേചനാധികാരമല്ല, അദ്ദേഹത്തിന്‍െറ ബാധ്യതയാണ്. വെറും ദയയുടെ അടിസ്ഥാനത്തിലുള്ള വിധി പ്രസ്താവമല്ല, ഭരണഘടനാപരമായ പൗരാവകാശം തിരിച്ചറിഞ്ഞ വിധിയാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അലഹബാദ് ഹൈകോടതിയില്‍ ജഡ്ജിയായിരിക്കെ 2014 ജൂലൈ 10നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ കേരള ഹൈകോടതിയിലത്തെുന്നത്. ആഗസ്റ്റ് ഒന്നിന് ആക്ടിങ് ചീഫ് ജസ്റ്റിസായി. 2015 മാര്‍ച്ച് 26നാണ് ചീഫ് ജസ്റ്റിസായത്. കര്‍ണാടക ഹൈകോടതി ജഡ്ജി മോഹന്‍ ശന്തന ഗൗഡ കേരള ഹൈകോടതി ചീഫ് ജസ്റ്റിസാകും. അതുവരെ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ചീഫ് ജസ്റ്റിസിന്‍െറ ചുമതല നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.