കേന്ദ്രസർവകലാശാല ഹോസ്റ്റൽ കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി
text_fieldsകാസർകോട്: കാസർകോട് പെരിയയിലെ കേന്ദ്രസർവകലാശാല ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി. 15 ലധികം വരുന്ന നാട്ടുകാരാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. സർവകലാശാലയുടെ വികസനത്തിനായി സ്ഥലം വിട്ട് കൊടുത്തവരാണ് ഇവർ. പുലർച്ചെ നാലോടെ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. കേന്ദ്ര സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തപ്പോൾ കൃഷിയും വീടും നഷ്‌ടപ്പെട്ട മാളോത്തുംപാറ കോളനിയിലെ ആളുകളാണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്.
സ്ഥലം വിട്ട് കൊടുക്കുേമ്പാൾ വാഗ്ദാനം ചെയ്ത ജോലിയും അടിസ്ഥാന സൗകര്യങ്ങളും നൽകി ഇല്ലെന്നാരോപിച്ചാണ് പ്രതിഷേധം. സമരക്കാർക്ക് ജോലി വാഗ്ദാനം നൽകിയില്ലെന്നും എന്നാൽ അവർക്ക് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഏർപ്പാടാക്കിയതാണെന്നും സർവകലാശാല അധികൃതർ പറഞ്ഞു.
പൊലീസും അഗ്നിശമനസേനയും ഇവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. ജില്ലാ കളക്ടർ സ്‌ഥലത്തെത്തി തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്നാണ് ഇവരുടെ ആവശ്യം. പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരും സ്‌ഥലത്ത് എത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.