Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിലെ റീസർവെ...

ഇടുക്കിയിലെ റീസർവെ നടപടികൾ പുനരാരംഭിക്കാൻ ഹൈകോടതി ഉത്തരവ്

text_fields
bookmark_border
ഇടുക്കിയിലെ റീസർവെ നടപടികൾ പുനരാരംഭിക്കാൻ ഹൈകോടതി ഉത്തരവ്
cancel

കൊച്ചി: ഇടുക്കി ജില്ലയിലെ റീസർവെ നടപടികൾ പുനരാരംഭിക്കാൻ ഹൈകോടതി ഉത്തരവിട്ടു. 2007ൽ നിർത്തിവെച്ച സർവെ നടപടികൾ പുനരാരംഭിച്ച് ഒരു വർഷത്തിനകം പൂർത്തീകരിക്കാനാണ് കോടതി നിർദേശം. സർവെ രേഖകളിലെ അപാകതകൾ മൂലം അത്യാവശ്യ സമയത്ത് ഭൂമി വിൽക്കാനോ ബാങ്ക് വായ്പയെടുക്കാനോ പോലും സാധിക്കുന്നില്ലെന്ന ഹരജിക്കാരുടെ വാദം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണു കോടതി നിർദേശം.

ഇടുക്കി ഡിസ്ട്രിക്ട് കൺസ്യൂമർ വിജിലൻസ് ഫോറം സമർപ്പിച്ച ഹർജിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഇടുക്കി ജില്ലയിൽ റീസർവെയിൽ വന്ന അപാകത പരിഹരിക്കണമെന്നും റവന്യൂ രേഖകളിലെ തെറ്റു തിരുത്തണമെന്നും ഹരജിയിൽ  ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtidukki land survey
Next Story